ഒറ്റദിവസം കൊണ്ട് കുറഞ്ഞത് പവന് 1200 രൂപ; കൂപ്പുകുത്തി കേരളത്തില്‍ സ്വര്‍ണ്ണവില
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ്ണവില കൂപ്പുകുത്തി. പവന് 31800 രൂപയായിരുന്നു ഇന്നലെ ഉണ്ടായിരുന്നതെങ്കില്‍ 30.600 രൂപയായി ഇന്ന് വില കുറഞ്ഞു. അതായത് ഒറ്റദിവസം കൊണ്ട് കുറഞ്ഞത് പവന് 1200 രൂപ. ഗ്രാമിന് 3975 രൂപയായിരുന്നത് 150 രൂപ കുറഞ്ഞ് 3825 രൂപയായി.
കൊറോണ ലോകമെമ്ബാടും ബാധിച്ചതോടെ സാമ്ബത്തിക രംഗത്തിനേറ്റ ആഘാതം പരിഹരിക്കാന്‍ പലരാജ്യങ്ങളും ശ്രമിക്കുകയാണ്. ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം വാങ്ങുന്ന രാജ്യങ്ങളായ ഇന്ത്യയുടെയും ചൈനയുടെയും വാങ്ങല്‍ ശക്തി കുറഞ്ഞത് സ്വര്‍ണ്ണ വിലയെ സ്വാധീനിച്ചിട്ടുണ്ട്. ഇംഗ്ലണ്ട്, ജപ്പാന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളും പലിശ നിരക്ക് കുറച്ചു. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ഓഹരി വില കൂടുതല്‍ ഇടിയാന്‍ കാരണമായി.
കൊറോണയുടെ പശ്ചാത്തലത്തിലും എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലുള്ള നിക്ഷേപം ജനുവരിയില്‍ 202 കോടിയായിരുന്നത് ഫെബ്രുവരിയില്‍ 1483 കോടി ഡോളറിലേക്ക് ഇന്ത്യയിലെ നിക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്