×

നഗ്നത കാട്ടി ഭയപ്പെടുത്തിയത് പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികളെ; തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തതുകൊണ്ടുണ്ടായ പ്രശ്‌നമാണെന്നും കുറ്റസമ്മതം;

തൃശൂര്‍: കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റിലാകുമ്ബോള്‍ തെളിയുന്നത് പൊലീസിന്റെ ജാഗ്രത.

പോക്‌സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഇന്നലെ തൃശൂര്‍ അയ്യന്തോളിലാണ് സംഭവം. പാര്‍ക്കിന് സമീപമെത്തിയ ആള്‍ കുട്ടികളോട് പരസ്യ നഗ്നതാ പ്രദര്‍ശനവും നടത്തുകയായിരുന്നു. സെല്‍ഫി എടുക്കാനും ശ്രമിച്ചു. ഇതിന് ശേഷം കാറോടിച്ച്‌ അതിവേഗതയില്‍ പോയി. ജൂലൈ നാലിനായിരുന്നു സംഭവം. പൊലീസ് പരാതി കിട്ടിയതോടെ സിസിടിവി പരിശോധന തുടങ്ങി.

തൃശൂര്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അയ്യന്തോളിലെ എസ്‌എന്‍ പാര്‍ക്കിനു സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്. തൃശൂര്‍ പൊലീസിന്റെ അന്വേഷണ മികവാണ് ശ്രീജിത്ത് രവിയെ കുടുക്കിയത്. നഗരത്തിലെ എല്ലാ ക്യാമറയും അരിച്ചു പറുക്കി. ഇതില്‍ നിന്ന് കറുത്ത സഫാരി കാറായിരുന്നു പ്രതിയുടേതെന്ന് തിരിച്ചറിഞ്ഞു. കാറിന്റെ നമ്ബര്‍ കണ്ടെത്തി. അന്വേഷണം എത്തിയത് ശ്രീജിത്ത് രവിയുടെ വീട്ടിലും. ഇതോടെ അറസ്റ്റും നടന്നു. പെണ്‍കുട്ടികള്‍ നല്‍കിയതും ശ്രീജിത് രവിയാണ് പീഡിപ്പിച്ചതെന്നായിരുന്നു. എന്നാല്‍ തെളിവില്ലാതെ ശ്രീജിത്ത് രവിയെ തേടിപോയാല്‍ ജാമ്യം കിട്ടുമെന്ന് തൃശൂര്‍ വെസ്റ്റ് പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ആക്രമണം തടയുന്നതിനുള്ള (പോക്‌സോ) നിയമപ്രകാരമാണ് ശ്രീജിത്ത് രവിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 2106 ഓഗസ്റ്റ് 27ന് ലക്കിടിയിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളും നടന്‍ ശ്രീജിത് രവിക്കെതിരെ പരാതി നല്‍കിയിരുന്നു. കാറിലെത്തിയ ഇയാള്‍ കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചെന്നും അശ്ലീല ആംഗ്യം കാണിച്ചെന്നും ആയിരുന്നു ആ പരാതിയും. അന്ന് തന്നെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രേഖാമൂലം ഒറ്റപ്പാലം പൊലീസില്‍ പരാതിപ്പെട്ടെങ്കിലും ദിവസങ്ങള്‍ വൈകിയാണ് നടന്‍ ശ്രീജിത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്നും കേസില്‍ തെളിവുകള്‍ മറച്ചുവച്ച്‌ പഴുതുകള്‍ ഏറെയുള്ള എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ശ്രീജിത്ത് രവിയെ ജയിലില്‍ അടച്ചില്ല. ഇത് ശ്രീജിത്ത് രവിക്ക് വീണ്ടും തെറ്റു ചെയ്യാന്‍ പ്രേരണയായി.

 

ഈ ജാഗ്രതയിലാണ് സിസിടിവിയില്‍ കാര്‍ കണ്ടെത്തിയതും അന്വേഷണം ആ വഴിക്ക് പോയതും. സ്‌റ്റേഷനില്‍ കൊണ്ടു വന്ന ശ്രീജിത്ത് രവി കുറ്റസമ്മതം നടത്തി. പെണ്‍കുട്ടികള്‍ക്ക് മുമ്ബില്‍ നഗ്നതാ പ്രദര്‍ശനവും അവരെ കൂടെ കിട്ടുന്ന വിധത്തില്‍ സെല്‍ഫി എടുക്കുന്നതും ശ്രീജിത്ത് രവിയുടെ ഹോബിയാണെന്നാണ് സൂചന. നേരത്തേയും സമാന കേസില്‍ ശ്രീജിത്ത് രവി അകത്തായിരുന്നു. എന്നാല്‍ രാഷ്ട്രീയ ബന്ധങ്ങളും മറ്റും തുണയാക്കി ശ്രീജിത്ത് കേസൊഴിവാക്കി. സിനിമാ സംഘടനകളും ശ്രീജിത് രവിയെ കണ്ടില്ലെന്ന് നടിച്ചു. ഇതോടെ വീണ്ടും സിനിമകളുമായി ശ്രീജിത് രവി കറങ്ങി നടന്നു. ഇപ്പോള്‍ വീണ്ടും കുടുങ്ങുന്നു.

 

വിഗ് വച്ച്‌ ആളെ തിരിച്ചറിയാതെയുള്ള കുതന്ത്രങ്ങളും ശ്രീജിത്ത് രവി പുറത്തെടുക്കാറുണ്ട്. 2016ലും ശ്രീജിത് രവിക്കെതിരെ പോക്‌സോ നിയമം ചുമത്തിയാണ് കേസ് എടുത്തിരുന്നതെങ്കിലും പോക്‌സോ നിലനില്‍ക്കുന്നതല്ല എന്ന വാദത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.ഇത്തവണ ശ്രീജിത് രവിക്ക് ജയിലില്‍ പോകേണ്ടി വന്നേക്കും. രണ്ട് ദിവസം മുന്‍പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. സിസിടിവികള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് അറസ്റ്റിലേക്ക് വഴിയൊരുങ്ങിയത്

 

കേസില്‍ പ്രൊസിക്യൂഷന്‍ ഒത്തുകളിച്ചെന്നും പരാതിയുണ്ടായിരുന്നു. അന്ന് കോടതിയില്‍ വളരെ ദുര്‍ബലമായ വാദങ്ങള്‍ ഉയര്‍ത്തിയ പ്രൊസിക്യൂഷന്‍ ശ്രീജിത് രവിക്ക് ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതുമില്ല. ഇതെല്ലാം വിവാദമായിരുന്നു. ഇതേ നടനാണ് വീണ്ടും നഗ്നതാ പ്രദര്‍ശന ആരോപണത്തില്‍ കുടുങ്ങുന്നതെന്നതാണ് വസ്തുത. രണ്ട് ദിവസം മുന്‍പാണ് സംഭവം. തൃശ്ശൂര്‍ എസ് എന്‍ പാര്‍ക്കിന് സമീപത്ത് വെച്ച്‌ 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികള്‍ക്ക് മുന്നില്‍ വെച്ച്‌ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ശേഷം ഇവിടെ നിന്ന് പോവുകയായിരുന്നു. കുട്ടികള്‍ മാതാപിതാക്കളെ വിവരം അറിയിച്ചു. പിന്നീട് പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷിച്ചു. കാറിനെ കുറിച്ച്‌ ലഭിച്ച സൂചനകള്‍ നിര്‍ണായകമായി.

തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തതുകൊണ്ടുണ്ടായ പ്രശ്‌നമാണെന്നുമാണ് ശ്രീജിത്ത് രവി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top