×

നൂറുവയസു പിന്നിട്ട 1566 വോട്ടര്‍മാര്‍ ; നൂറ് കടന്നവര്‍ ഭൂരിഭാഗവും സ്ത്രീകള്‍ തന്നെ 1007 സ്ത്രീകളും 556 പുരുഷന്‍മാരും

തിരുവനന്തപുരം> സംസ്‌ഥാനത്ത്‌ 100 വയസ്‌ പിന്നിട്ട 1566 വോട്ടര്‍മാര്‍ ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനെത്തും. തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വോട്ടേഴ്‌സ്‌ ലിസ്‌റ്റ്‌ പ്രകാരം 556 പുരുഷന്‍മാരും 1007 സ്‌ത്രീകളുമാണ്‌ നൂറ് വയസ്‌ പിന്നിട്ട വോട്ടര്‍മാര്‍. നൂറ്‌ വയസ്‌ പിന്നിട്ടവരില്‍ കൂടുതലും തിരുവനന്തപുരത്താണ്‌ 238 പേര്‍. 159 സ്‌ത്രീകളും 79 പുരുഷന്‍മാരും. മുതിര്‍ന്ന വോട്ടര്‍മാരില്‍ മൂന്നാംലിംഗ വിഭാഗത്തില്‍പ്പെട്ടവരില്ല.

മുതിര്‍ന്ന വോട്ടര്‍മാരുടെ എണ്ണത്തില്‍ ഏറ്റവും കുറവ് വയനാടും കാസറഗോഡുമാണ്. 46 വീതമാണ് ഇവിടങ്ങളിലെ മുതിര്‍ന്ന വോട്ടര്‍മാരുടെ എണ്ണം. സ്ത്രീ-പുരുഷ അനുപാതത്തില്‍ തുല്യനില കോഴിക്കോട് ജില്ലയിലാണ്. 66 വീതം വോട്ടര്‍മാരാണ് ഇരുവിഭാഗത്തിലുള്ളത്.ആകെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് കോട്ടയമാണ്. 178 പേരാണ് മുതിര്‍ന്ന വോട്ടര്‍മാര്‍.
കോട്ടയം മണ്ഡലത്തില്‍ നൂറ്റിനുമേല്‍ പ്രായമുള്ള 178 പേര്‍ വോട്ടര്‍മാരായുണ്ട്. ഇവരില്‍ 117 പേര്‍ സ്ത്രീകളാണ്. പുരുഷന്‍മാര്‍ 61. ആകെ എണ്ണത്തില്‍ 148 പേരുമായി മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്. സ്ത്രി വോട്ടര്‍മാരില്‍ ഏറ്റവും കുറവ് വയനാട്ടിലാണ്. 15 പേര്‍. പുരഷന്മാരില്‍ പിന്നില്‍ പാലക്കാടാണ്. 19 പേര്‍.

മുതിര്‍ന്ന വോട്ടര്‍മാരുടെ ജില്ല തിരിച്ചുള്ള എണ്ണം ഇങ്ങിനെയാണ്. ആകെ, സ്ത്രീ, പുരുഷന്‍ എന്ന ക്രമത്തില്‍.
തിരുവനന്തപുരം: അകെ 238. സ്ത്രീകള്‍ 159, പുരുഷന്മാര്‍ 79.
കൊല്ലം: 111. 83, 28.
പത്തനംതിട്ട: 123. 81, 42.
ആലപ്പുഴ: 85. 55, 30.
ഇടുക്കി: 60. 39, 21.
എറണാകുളം: 128. 76, 52.
തൃശൂര്‍: 70. 41, 29.
പാലക്കാട്: 62. 43, 19.
മലപ്പുറം: 148. 100, 48.
കോഴിക്കോട്: 132. 66, 66.
വയനാട്: 46. 31, 15.
കണ്ണൂര്‍: 139. 92, 47.
കാസറകോട്: 46. 24, 22.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top