ജിസിഡിഎയില്‍ വാടകമാഫിയ; സിഎന്‍ മോഹനന്‍ രാജിവച്ചു
കൊച്ചി: ജിസിഡിഎയുമായി ബന്ധപ്പെട്ട് വാടക മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചെയര്‍മാനും സിപിഎം ജില്ലാ സെക്രട്ടറിയുമായി സിഎന്‍ മോഹനന്‍. ഈ മാഫിയയെ നിയന്ത്രിക്കാന്‍ വേണ്ടിയാണ് വര്‍ഷങ്ങളായി പുതുക്കാതിരുന്ന വാടക ജിസിഡിഎ പുതുക്കി നിശ്ചയിച്ചതെന്നും അദ്ദേഹം പറഞ്ഞു
കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ 5000 രൂപ പ്രതിമാസ വാടകയ്‌ക്കെടുത്ത കടമുറി 60,00 രൂപയ്ക്ക് മറിച്ചുകൊടുത്ത സംഭവങ്ങളുണ്ടെന്ന് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ജിസിഡിഎയുടെ ചുമതല വഹിക്കുന്ന പിആര്‍ ഉഷാകുമാരിക്ക് അദ്ദേഹം രാജിക്കത്ത് നല്‍കി
സ്വകാര്യവാണിജ്യ സമുച്ചയങ്ങളിലും മറ്റും ചതുരശ്ര അടിയ്ക്കും 200 രൂപയോളം വാടകയുള്ളപ്പോള്‍ അതിന് തൊട്ടുചേര്‍ന്നുള്ള ജിസിഡിഎ കടമുറികള്‍ക്ക് ചതുരശ്ര അടിക്ക് രണ്ടും അഞ്ചും പത്തുരൂപയും മറ്റുമാണ് ഈടാക്കുന്നത്. ഇത്തരം കടമുറികള്‍ ചതുരശ്ര അടിക്ക് ഏറ്റവും കുറഞ്ഞത് 20 രൂപവരെ ഈടാക്കാനാണ് തീരുമാനിച്ചത്.
വാടക ഇനത്തില്‍ അഞ്ച് കോടിയിലേറെ വാടക കുടിശ്ശികയുള്ളതില്‍ 2.6 കോടി പിരിച്ചെടുത്തതായി അദ്ദേഹം പറഞ്ഞു
ഫിഫ അണ്ടര്‍ 17 ലോകകപ്പ് നല്ല രീതിയില്‍ നടത്താനായി. പിആന്‍ടി കോളനിയിലെ 84 കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മാണ പദ്ധതിക്ക് തുടക്കമിട്ടു. വരുമാന നികുത നിയമത്തിലെ വ്യവസ്ഥമൂലം കോടിക്കണക്കിന് രൂപയുടെ ബാധ്യതയാണ് ജിസിഡിഎയ്ക്കുള്ളതെന്നും ഇതിന് മാറ്റം വരുത്തിയില്ലെങ്കില്‍ അതോറിറ്റിയുടെ നിലനില്‍പ്പ് തന്നെ പ്രശ്‌നത്തിലാകുമെന്ന് മോഹനന്‍ പറഞ്ഞു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്