. ഒരു വര്‍ഷത്തില്‍ 12 ഗ്യാസ് സിലിണ്ടറുകള്‍ക്ക് 200 രൂപ വീതം സബ്സിഡി ; പെട്രോള്‍ ലിറ്ററിന് 10.45 രൂപയും ഡീസലിന് 7.37 രൂപയും കുറയും.
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്‌സൈസ് തീരുവ കുറച്ചപ്പോള്‍ സംസ്ഥാനത്തിന് അധിക ആശ്വാസം.
സംസ്ഥാന വാറ്റില്‍ ആനുപാതിക കുറവ് വരുന്നതിനാല്‍, കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 10.45 രൂപയും ഡീസലിന് 7.37 രൂപയും കുറയും. ഞായറാഴ്ച രാവിലെ മുതലാണ് പുതുക്കിയ വില പ്രാബല്യത്തില്‍ വരുന്നത്.
ഇതേത്തുടര്‍ന്ന്, തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 106.74 രൂപയും ഡീസലിന് 96.58 രൂപയുമായി കുറയും. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 104.62 രൂപയും ഡീസലിന് 92.63 രൂപയുമാകും. രാജ്യത്ത് പണപ്പെരുപ്പം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ആശ്വാസ നടപടിയായി കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചത്.
പെട്രോള്‍ ലിറ്ററിന് എട്ടു രൂപയും ഡീസലിന് ആറു രൂപയുമാണ് കുറച്ചത്. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തില്‍ 12 ഗ്യാസ് സിലിണ്ടറുകള്‍ക്ക് 200 രൂപ വീതം സബ്സിഡി നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്