വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില 1522 രൂപ ; വില കുറച്ചു
September 1, 2023 11:44 amPublished by : Chief Editor
ന്യൂഡല്‍ഹി: വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. എണ്ണക്കമ്ബനികള്‍ 158 രൂപയാണ് സിലിണ്ടറിന് കുറച്ചത്.
19 കി.ഗ്രാം വാണിജ്യ എല്‍.പി.ജി പാചക വാതക സിലിണ്ടറുകളുടെ വിലയാണ് കുറച്ചത്. ഇതോടെ ഡല്‍ഹിയിലെ 19 കി.ഗ്രാം വാണിജ്യ എല്‍.പി.ജി പാചക വാതക സിലിണ്ടറുകളുടെ വില 1522രൂപയാകും. ഈ മാസം വാണിജ്യ എല്‍.പി.ജി സിലിണ്ടറുകളുടെ വില 99.75 രൂപ കുറച്ചിരുന്നു.
വില കുറച്ചത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ദിവസം ഗാര്‍ഹിക പാചകവാതകത്തിന്റെ വില കേന്ദ്രസര്‍ക്കാര്‍ 200രൂപ കുറച്ചിരുന്നു. തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് തീരുമാനം. പ്രധാനമന്ത്രിയുടെ ഓണസമ്മാനമാണിതെന്നായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞത്. അഞ്ചുസംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അടുത്ത വര്‍ഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പും നടക്കും. അതിനിടെ, രാജസ്ഥാൻ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നേരത്തേ കോണ്‍ഗ്രസ് സബ്സിഡി പ്രഖ്യാപിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്