“ഉദ്യോഗസ്ഥര്‍ മന്ത്രിമാരുടെ തീരുമാനങ്ങള്‍ നടപ്പാക്കേണ്ടവരാണ് ” കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
നാഗ്പൂരിലെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപദേശിച്ചത്.
മന്ത്രിമാര്‍ പറയുന്നത് അനുസരിച്ചാണ് സര്‍ക്കാരുകള്‍ മുന്നോട്ട് പോകുന്നത്. അതിനാല്‍ ഉദ്യോഗസ്ഥര്‍ മന്ത്രിമാരുടെ തീരുമാനങ്ങള്‍ നടപ്പാക്കേണ്ടവരാണ്. മന്ത്രിമാര്‍ പറയുന്നതെന്തും ഉദ്യോഗസ്ഥര്‍ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘പാവപ്പെട്ടവരുടെ ക്ഷേമത്തിന് ഒരു നിയമവും തടസമാകുന്നില്ലെന്ന് എനിക്കറിയാം, അത്തരമൊരു നിയമം 10 തവണയെങ്കിലും ലംഘിക്കേണ്ടി വന്നാല്‍, നമ്മള്‍ മടിക്കേണ്ടതില്ല, ഇതാണ് മഹാത്മാഗാന്ധി പറഞ്ഞത്.’
പരിപാടിയില്‍ പങ്കെടുക്കവേ ഗഡ്കരി പറഞ്ഞു. 1995ല്‍ ഗദ്റിച്ചോളിയിലും മേല്‍ഘട്ടിലും പോഷകാഹാരക്കുറവ് മൂലം ആയിരക്കണക്കിന് ആദിവാസി കുട്ടികള്‍ മരണപ്പെട്ടത് ഈ ഗ്രാമങ്ങളിലേക്ക് റോഡുകള്‍ ഇല്ലാതിരുന്നതിനാലാണ്. റോഡുകളുടെ വികസനത്തിന് വനനിയമങ്ങള്‍ തടസമാകാറുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്