ഫ്രീസറില്‍ തണുത്ത്ുറഞ്ഞ് പ്രിയ അച്ഛനും അമ്മയും … വിങ്ങിപ്പൊട്ടി മാധവും മൊകവൂര്‍ ഗ്രാമവും
ആ കുഞ്ഞിനെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയാതെ നിസ്സഹായതോടെ അവര്‍ കണ്ണീരില്‍ അഭയം തേടി. നേപ്പാളില്‍ വിനോദയാത്രയ്ക്കിടെ ഹോട്ടല്‍മുറിയില്‍നിന്ന് വിഷവാതകം ശ്വസിച്ച് മരിച്ച മൊകവൂര്‍ സ്വദേശി രഞ്ജിത്തിന്റെ മകനാണ് മാധവ്. നേപ്പാളിലെ ദുരന്തത്തില്‍ അച്ഛനെ കൂടാതെ, അമ്മ ഇന്ദുലക്ഷ്മിയെയും അനുജന്‍ വൈഷ്ണവിനെയും മാധവിന് നഷ്ടമായിരുന്നു.
നിശബ്ദമായിരുന്നു മാധവ് മൃതദേഹത്തിനരികേ എത്തും വരെ മൊകവൂരിലെ വീട്. അച്ഛനും അമ്മയും അനുജനും എന്തോ ഗ്യാസ് ശ്വസിച്ചതിനാല്‍ ഉണരില്ലെന്ന് അവന്റെ പ്രിയപ്പെട്ട ടീച്ചര്‍ പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു. പക്ഷെ അടുത്തമാസം അച്ഛനും അമ്മയ്ക്കു അനുജനുമൊപ്പം കേറിത്താമസിക്കാനിരുന്ന തന്റെ പുത്തന്‍വീടിന് മുന്നില്‍, ചില്ലുകൂട്ടില്‍ ഉറങ്ങിക്കിടന്ന തന്റെ പ്രിയപ്പെട്ടവരെ കണ്ടപ്പോള്‍ മാധവ് പൊട്ടിക്കരഞ്ഞു പോയി. മരണമെന്തെന്ന് ആ എട്ടു വയസ്സുകാരന്‍ ആദ്യമായി അറിഞ്ഞ നിമിഷങ്ങളായിരുന്നു അത്…അച്ഛനും അമ്മയും കുഞ്ഞനുജനും തിരിച്ച് വരില്ലെന്ന യാഥാര്‍ഥ്യം അവന്റെ കണ്ണിനു മുന്നില്‍ തെളിഞ്ഞു.
രഞ്ജിത്തിനേയും ഇന്ദുലക്ഷ്മിയേയും കുഞ്ഞുവൈഷ്ണവിനെയും ഒരുനോക്ക് കാണാന്‍ വന്‍ജനസഞ്ചയമാണ് മണിക്കൂറുകള്‍ക്ക് മുന്നേ മൊകവൂരിലെ വീട്ടിലെത്തിയത്. ആളൊഴിഞ്ഞ് അവസാനനിമിഷമാണ് മാധവിനെ മൃതദേഹങ്ങള്‍ കാണിച്ചത്. മാധവ് പൊട്ടിക്കരഞ്ഞു പോയതോടെ അതുവരെ നിശബ്ദരായി നിന്ന ശ്രീപത്മം വീടും പരിസരവും കൂട്ടക്കരച്ചിലിന് സാക്ഷ്യം വഹിച്ചു. അത്രമേല്‍ ഹൃദയഭേദകമായിരുന്നു ആ കാഴ്ച
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്