ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തന്‍ ഫാ. ആന്റണി മാടശ്ശേരിയി കോടിക്കണക്കിന് രൂപയുമായി അറസ്റ്റില്‍

ജലന്ധര്‍ : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്‌തന്‍ അറസ്റ്റില്‍. ഫാ. ആന്റണി മാടശ്ശേരിയിലിനെയാണ് എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. കള്ളപ്പണവുമായി ജലന്ധറിലെ വസതിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
കണക്കില്‍ പെടാത്ത കോടിക്കണക്കിനു രൂപ പ്രതാപ് പുരയിലെ ഹൗസില്‍ നിന്നും പിടിച്ചെടുത്തു എന്നാണ് സൂചന. കള്ളപ്പണത്തിന്റെ സ്രോതസ്സ് ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.
ഫാ. ആന്റണിക്കൊപ്പം വേറെ നാലുപേരെയും പിടികൂടിയിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ട്. ഫ്രാന്‍സിസ്‌കന്‍ മിഷനേറിയസ് ഓഫ് ജീസസ്(എഫ്‌എംജെ)യുടെ ജനറലും നവജീവന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഡയറക്ടറുമാണ് അറസ്റ്റിലായ ഫാ.ആന്റണി മാടശ്ശേരി.
ബിഷപ്പ് ഫ്രാങ്കോയുടെ ഏറ്റവും അടുത്തയാളായി അറിയപ്പെടുന്ന ഇയാള്‍, ബിഷപ്പിന്റെ സാമ്ബത്തിക ഇടപാടുകളില്‍ ബിനാമിയാണെന്നും ആരോപണമുണ്ട്. കന്യാസ്ത്രീ പീഡനക്കേസ് അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങളിലും ഫാ. ആന്റണിയുടെ പേര് ഉയര്‍ന്നിരുന്നു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്