ഫ്രാങ്കോയെ ഇന്ന് കോട്ടയം ജയിലില്‍ അടച്ചേക്കും
കന്യാസ്ത്രീയില്‍ നിന്നും പരമാവധി തെളിവുകള്‍ സ്വീകരിച്ചിട്ടുണ്ട്. രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അറസ്റ്റ് അനിവാര്യമാകുമെന്നാണ് അറിയുന്നത്. ചോദ്യം ചെയ്യല്‍ അവസാനിച്ചാല്‍ അറസ്റ്റു രേഖപ്പെടുത്തിയേക്കുമെന്ന സൂചന ലഭിച്ചതോടെ ബിഷപ്പിന്റെ അനുയായികള്‍ കോട്ടയത്ത് പലരുമായി ബന്ധപ്പെടുന്നത്. ഏറ്റുമാനൂരിലേക്ക് കൊണ്ടുപോകുന്ന ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കിയാല്‍ സബ് ജയിലിലേക്ക് തന്നെ മാറ്റാനും സാധ്യതയുണ്ട്.
ബിഷപ്പിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. ബിഷപ്പ് കുറ്റസമ്മതത്തിന് തയ്യാറാകാത്ത സാഹചര്യത്തില്‍ കന്യാസ്ത്രീയുടെ രഹസ്യമൊഴിയുടെ കൂടി പശ്ചാത്തലത്തില്‍ അറസ്റ്റിലേക്ക് പോകാനും അന്വേഷണ സംഘത്തിന് കഴിയും. അറസ്റ്റിനുള്ള എല്ലാ ഒരുക്കങ്ങളും പൊലീസ് നടത്തുന്നുണ്ട്. വൈദ്യപരിശോധനയ്ക്കുള്ള തയ്യാറെടുപ്പും സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. ബിഷപ്പിനെ അറസ്റ്റു ചെയ്താല്‍ ഹാജരാക്കേണ്ടത് പാലാ മജിസ്ട്രേറ്റിനു മുന്നിലാണ്. കുറവിലങ്ങാട് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സാഹചര്യത്തിലാണിത്. എന്നാല്‍ പാലാ മജിസ്ട്രേറ്റ് ഇന്ന് അവധിയായതിനാല്‍ തൊട്ടടുത്തുള്ള ഏറ്റുമാനൂര്‍ മജിസ്ട്രേറ്റിനു മുമ്ബാകെ ഹാജരാക്കിയേക്കും. റിമാന്‍ഡില്‍ വിട്ടാല്‍ പാലായിലേയോ കോട്ടയത്തേയോ സബ് ജയിലിലേക്കായിരിക്കും അയക്കാന്‍ സാധ്യത.
അതുകൊണ്ട് ബിഷപ്പിന് ഏതുവിധേയനെയും ജാമ്യം ലഭിക്കാന്‍ വേണ്ട ശ്രമങ്ങളാണ് അനുയായികള്‍ നടത്തുന്നത്. ഇന്നലെ കന്യാസ്ത്രീയുടെ രഹസ്യമൊഴി ന്യായീകരിക്കുന്ന നിരവധി തെളിവുകള്‍ ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തിന് കിട്ടിയെന്നും ഇവരുടെ പല ചോദ്യങ്ങള്‍ക്കും ബിഷപ്പ് ഫ്രാങ്കോയ്ക്ക് മറുപടി ഇല്ലായിരുന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്