×

രാജൂ.. ഉടന്‍ തീരുമാനമെടുക്കണം – സഭാ നേതൃത്വം സമ്മര്‍ദ്ദം ചെലുത്തി ഫ്രാന്‍സീസ് , ജോസഫ് പക്ഷത്തേക്ക് എത്തിയത് ഇങ്ങനെ

 

കോട്ടയം : മൂന്ന് ദിവസം മുമ്പ് വരെ എല്‍ഡിഎഫില്‍ തന്നെയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന് അവകാശപ്പെട്ട ഫ്രാന്‍സീസ് ജോര്‍ജ്ജും കൂട്ടരും മൂന്ന് രാത്രി കൊണ്ട് മലക്കം മറിഞ്ഞുപോയിരിക്കുകയാണ്.
ഇന്നലെ സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യു സ്റ്റീഫന്‍ പത്രസമ്മേളനം നടത്തി ലയനകാര്യങ്ങള്‍ വിശദീകരിച്ചു. മാര്‍ച്ച് 13 ന് കോട്ടയത്ത് വച്ച് സംസ്ഥാന കമ്മിറ്റി ചേരുമെന്നും അതില്‍ ജോസഫ് പക്ഷത്തേക്കുള്ള ലയനം സംബന്ധിച്ച തീയതി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടൂ കൂടെ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലാ കമ്മിറ്റി ഒഴിച്ച് 11 ജില്ലാ കമ്മിറ്റികളും കൂടെ ഉണ്ടെന്നും മാത്യു സ്റ്റീഫന്‍ വ്യക്തമാക്കി. ഡോ. കെ സി ജോസഫും, ആന്റണി രാജുവും പി സി ജോസഫ് പൊന്നാട്ടിനേയും സംസ്ഥാന കമ്മിറ്റി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 90 ശതമാനം സംസ്ഥാന കമ്മിറ്റി അംഗങ്ങളും11 ജില്ലാ കമ്മിറ്റികളും ഫ്രാന്‍സീസ് ജോര്‍ജ്ജിനൊപ്പമാന്നെും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വിദ്യാഭ്യാസ വകുപ്പിലെ എയ്ഡഡ് പ്രശ്‌നങ്ങളും മറ്റ് ചില സഭാ താല്‍പര്യങ്ങളുമാണ് ഇപ്പോള്‍ മറുകണ്ടം ചാടിക്കാന്‍ സഭയെ പ്രേരിപ്പിച്ചിരിക്കുന്നതെന്ന് പറയപ്പെടുന്നു. സഭയുടെ സമ്മര്‍ദ്ദത്തിലാണ് ഫ്രാന്‍സീസ് ജോര്‍ജ്ജിനെ ഇപ്പോള്‍ ജോസഫ് പാളയത്തിലേത്തിക്കാന്‍ സാധിച്ചതെന്നും നിരീക്ഷഖര്‍ വിലയിരുത്തി.
ഇത്തവണത്തെ ലയനം ആമാശയ പരമല്ലെന്നും ആശയപരമാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്നുകൊണ്ട് ചില സ്ഥാനമാനങ്ങള്‍ ലഭിച്ചവരാണ് ഇപ്പോള്‍ ഈ ലയനത്തെ എതിര്‍ക്കുന്നതെന്നും മാത്യു സ്റ്റീഫന്‍ വ്യക്തമാക്കിയിരിക്കുയാണ്.

കഴിഞ്ഞ ഞായറാഴ്ച കൊച്ചിയില്‍ വച്ച് നടന്ന യോഗ തീരുമാനമാണ് എല്‍ഡിഫില്‍ നിന്ന് മാറി പി ജെ ജോസഫിന്റെ കൂടെ ചേരാന്‍ ഫ്രാന്‍സീസ് ജോര്‍ജ്ജ് തീരുമാനമെടുത്തത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top