×

ചര്‍ച്ച് ബില്ല്; വിശ്വാസികള്‍ ഭയക്കേണ്ടതില്ല – ഫ്രാന്‍സീസ് ജോര്‍ജ്ജ് ; യുഡിഎഫിന്റേ ചെയ്തികള്‍ രാഷ്ട്രീയ ദുരുദ്ദേശം

സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം കര്‍ഷകര്‍ക്ക് ഉദ്പാദന ചിലവിന്റെ 50% ലാഭം ഉറപ്പാക്കും എന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയ ബി.ജെ.പി കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ കര്‍ഷക ആത്മഹത്യയും കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയുമാണ് രാജ്യമാകെ കണാന്‍ കഴിയുന്നത് എന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് ചെയര്‍മാന്‍, പാര്‍ട്ടിയുടെ ഇടുക്കി പാര്‍ലമെന്റ് മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസ്താവിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷവും കേന്ദ്രസര്‍ക്കാരിന്റെ ഉദാരവല്‍ക്കരണ നയത്തിലൂടെ കാര്‍ഷിക ഉല്‍പന്നങ്ങളുടെ നീയന്ത്രണമില്ലാത്ത ഇറക്കുമതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. വില തകര്‍ച്ചയുടെ പ്രധാന കാരണമിതായിരിക്കെ, ഇറക്കുമതി വര്‍ദ്ധിപ്പിക്കാനുതകുന്ന റീജ്യണല്‍ കോംപ്രിഹെന്‍സീവ് ഇക്കോണമിക് പാര്‍ട്ട്ണര്‍ഷിപ്പ് (ഞഇഋജ) എന്ന പുതിയ കരാറില്‍ ഒപ്പു വയ്ക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. പുതിയ റബ്ബര്‍ നയത്തില്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന ഒരു നിര്‍ദ്ദേശവുമില്ല. നയത്തില്‍ നിര്‍ദ്ദേശിച്ചിട്ടുളളതുപോലെ റബ്ബര്‍ കാര്‍ഷിക വിളയായി ഉത്തരവ് ഇറക്കുകയും, സംരക്ഷണം ഏര്‍പ്പെടുത്തി ഇറക്കുമതി നീയന്ത്രിക്കുകയും വേണം. ഡെപ്യൂട്ടി ചെയര്‍മാന്‍ അഡ്വ. പി.സി. ജോസഫ് ഋഃ. ങഘഅ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീ. ജോര്‍ജ്ജ് അഗസ്റ്റ്യന്‍ സ്വാഗതം പറഞ്ഞു. ഡോ. കെ.സി. ജോസഫ് ഋഃ. ങഘഅ മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ങജ ശ്രീ. ജോയ്‌സ് ജോര്‍ജ്ജിന് സ്വീകരണം നല്‍കി. അഡ്വ. ആന്റണി രാജു (വൈസ് ചെയര്‍മാന്‍), എം.പി. പോളി (ജനറല്‍ സെക്രട്ടറി), മാത്യു സ്റ്റീഫന്‍ ഋഃ. ങഘഅ (ജനറല്‍ സെക്രട്ടറി), മറ്റത്തില്‍ വക്കച്ചന്‍ ഋഃ. ങജ (ട്രഷറര്‍), ജോസ് വളളമറ്റം (ജനറല്‍ സെക്രട്ടറി), നോബിള്‍ ജോസഫ് (ഇടുക്കി ജില്ലാ പ്രസഡന്റ്), അഡ്വ. ഷൈസന്‍ പി. മാങ്കുഴ (എറണാകുളം ജില്ലാ പ്രസിഡന്റ്), ആന്റണി ആലഞ്ചേരി, ബേബി പതിപ്പിളളി, ജോസ് പൊട്ടംപ്ലാക്കല്‍, കൊച്ചറ മോഹനന്‍ നായര്‍ ( കെ.റ്റി.യു.സി പ്രസിഡന്റ്), വര്‍ഗ്ഗീസ് വെട്ടിയാങ്കല്‍ (കര്‍ഷക യൂണിയന്‍ പ്രസിഡന്റ്), ജാന്‍സി ബേബി (വനിതാ കോണ്‍ഗ്രസ് പ്രസിഡന്റ്), മൈക്കിള്‍ ജെയിംസ് (ഗഥഇ പ്രസിഡന്റ്), അഡ്വ. മിഥുന്‍ സാഗര്‍ (ഗഥഇ വൈസ് പ്രസിഡന്റ്), കെ.എം. ജോര്‍ജ്ജ് (ഗഥഇ സെക്രട്ടറി), എന്‍.വി. വര്‍ക്കി (നി. പ്രസി: തൊടുപുഴ), പ്രൊഫസര്‍ അഡ്വ. ഡോ. സി.റ്റി. ഫ്രാന്‍സീസ്, വി.എ. ഉലഹന്നാന്‍ എന്നിവര്‍ പ്രസംഗിച്ചു. ജോളി നെടുംങ്കല്ലേല്‍ (നി. പ്രസി. മൂവാറ്റുപുഴ), എം.കെ. മാത്യു (നി.പ്രസി. ഉടുമ്പന്‍ചോല), ബിജുപോള്‍ (നി.പ്രസി: പീരുമേട്), ബാബു പോള്‍ (നി. പ്രസിഡന്റ്, കോതമംഗലം), പി.വി. അഗസ്റ്റിന്‍ (നി.പ്രസി: ദേവികുളം), എം.ജെ. ജോണ്‍സണ്‍, ജോയി പുത്തേട്ട്, സജികുമാര്‍ കാവുവിള(ഗഥഇ സെക്രട്ടറി), സിജോ എലന്തൂര്‍(ഗഥഇ സെക്രട്ടറി), ടോണി ജോസ് (ഗഥഇ ഇടുക്കി ജില്ലാ പ്രസിഡന്റ്) ബെന്നി എടാട്ട്, കെ.കെ. ദാനികുഞ്ഞ് (സെക്രട്ടറിയേറ്റ് മെമ്പര്‍), സന്തോഷ് ജോര്‍ജ്ജ് (സെക്രട്ടറിയേറ്റ് മെമ്പര്‍), ജോസ് മാത്യു, പ്രിയേഷ് മാത്യു, വര്‍ഗീസ് മാണി, ബെസ്റ്റിന്‍ റോയി, തെരുവന്‍, ജോസ് നാക്കുഴിക്കാട്ട്, ജോസ് നെല്ലിക്കുന്നേല്‍, ജോസ് കണ്ണംകുളം, ജോസഫ് പഴയിടം, സി.പി. ജോയി, റോയി തെരുവന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

തൊടുപുഴ – തെനംകുന്ന് ബൈപാസ്സില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ വനിതകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. വാദ്യമേളങ്ങളും മറ്റ് കലാരൂപങ്ങളും പ്രകടനത്തിന് കൊഴുപ്പേകി. പുറപ്പുഴയില്‍ നിന്ന് വന്ന കാളവണ്ടി ശ്രദ്ധേയമായി. കേരള കോണ്‍ഗ്രസ്സിന്റെ പിറവിയും മറ്റും സൂചിപ്പിക്കുന്ന കവി തൊമ്മന്‍കുത്ത് ജോയിയുടെ കവിത കേരളാ കോണ്‍ഗ്രസ്സിന്റെ തീം മ്യൂസിക് ആയി പ്രകാശനം (ഹമൗിരവ) ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top