ലൈംഗിക ശേഷി ഫലം ഇന്ന് ലഭിക്കും; ബിഷപ്പിന്റേത് ക്രൂര ബലാല്‍സംഗമെന്ന FIR കോപ്പി വാട്ട്‌സ് ആപ്പില്‍ പാറി നടക്കുന്നു
കുറവിലങ്ങാട് – നാടുകുന്നിലെ മഠത്തില്‍ വച്ച് ഫ്രാങ്കോ മുളയ്ക്കല്‍ 13 പ്രാവശ്യം പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. 20-ാം നമ്ബര്‍ മുറിയിലായിരുന്നു തെളിവെടുപ്പ്. മുക്കാല്‍ മണിക്കൂര്‍ നീണ്ട തെളിവെടുപ്പിന് ശേഷം ഫ്രാങ്കോ മുളയ്ക്കലിനെയും കൊണ്ട് പുറത്തിറങ്ങിയപ്പോള്‍ നാട്ടുകാര്‍ കൂകിവിളിക്കുകയായിരുന്നു.
കന്യാസ്ത്രീയെ പിഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനക്ക് വിധേയമാക്കുന്നതിനെതിരെ ജസ്റ്റിസ് കമാല്‍ പാഷ. നുണ പരിശോധന എന്ന പ്രഹസനം പ്രതിയെ സഹായിക്കാനുള്ള പൊലീസ് നടപടിയാണെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി. നുണപരിശോധന കൊണ്ട് ഒരു ഉപയോഗവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതികള്‍ ഇത് പരിശോധിക്കണമെന്നും ജസ്റ്റിസ് കമാല്‍ പാഷ ബെംഗളൂരുവില്‍ വനിതാ അഭിഭാഷകര്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ആവശ്യപ്പെട്ടു.
അതേസമയം ഫ്രാങ്കോ മുളയ്ക്കലിന് നുണപരിശോധന നടത്താനുള്ള നീക്കം പൊലീസ് തുടങ്ങി.പൊലീസ് കസ്റ്റഡിയിലുള്ള ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുത്തിരുന്നു. അന്വേഷണസംഘത്തിന്റെ ചോദ്യങ്ങളോട് നിഷേധാത്മകസമീപനമാണ് ഫ്രാങ്കോ മുളയ്ക്കല്‍ സ്വീകരിക്കുന്നത്. രേഖകള്‍ നിരത്തിയുള്ള ചോദ്യങ്ങളോട് പോലും ബിഷപ്പ് സഹകരിച്ചിട്ടില്ല ഈ സാഹചര്യത്തിലാണ് നുണപരിശോധനക്ക് പാലാ മജിസ്‌ട്രേട്ട് കോടതിയെ സമീപിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്