കൊച്ചി മറൈന്‍ ഡ്രൈവില്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് വീട്ടുജോലിക്കാരിക്ക് ഗുരുതര പരിക്ക്; അപകടത്തില്‍ ദുരൂഹത
കൊച്ചി: മറൈന്‍ ഡ്രൈവറിലെ ഫ്‌ളറ്റില്‍ നിന്ന് വീണ് വീട്ടുജോലിക്കാരിക്ക് ഗുരുതര പരിക്ക. ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റ് സമുച്ചയത്തിലാണ് അപകടം നടന്നത്. അഡ്വ.ഇംതിയാസ് അഹമ്മദിന്റെ ഫ്‌ളാറ്റില്‍ ജോലിക്ക് നിന്നിരുന്ന തമിഴ്‌നാട് സേലം സ്വദേശി കുമാരി (55) ആണ് വീണത്.
ആറാംനിലയില്‍ നിന്ന സാരി കെട്ടിത്തൂങ്ങി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. രാവിലെ ആറ് മണിയോടെ കാര്‍പോര്‍ച്ചില്‍ വീണ് കിടക്കുന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുമാരി വെന്റിലേറ്ററിലാണ്.
വീട്ടുജോലിക്കാരി ഫ്‌ളാറ്റില്‍ നിന്ന് വീണതില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു. രാത്രി അടുക്കളയില്‍ കിടന്നുറങ്ങിയതാണ് കുമാരി. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലാണ്. രാവിലെ വീട്ടുടമ വിളിച്ചിട്ടും മറുപടി കിട്ടാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് അപകടവിവരം അറിയുന്നത്. അടുക്കളവശത്തെ ജനാലയ്ക്കു പുറത്ത് സാരികള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സാരിക്ക് ഫ്‌ളാറ്റിന്റെ പകുതി വരെയെ നീളമുണ്ടായിരുന്നുള്ളൂ. സാരിയില്‍ നിന്ന് പിടിവിട്ട് വീണതോ താഴേക്ക് ചാടിയതോ ആയിരിക്കാമെന്ന് പോലീസ് പറയുന്നു. തല കാര്‍പോര്‍ച്ചില്‍ ഇടിച്ച് പരിക്കേറ്റ നിലയിലാണ്.
വീട്ടുജോലിക്കാരി ഫ്‌ളാറ്റില്‍ നിന്ന് ഇത്തരത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു. ഫ്‌ളാറ്റുടമ ഇംതിയാസിനെ ചോദ്യം ചെയ്യും. രാവിലെ ഇംതിയാസില്‍ നിന്നും വിവരങ്ങള്‍ തേടിയിരുന്നുവെന്ന് എ.സി.പി ലാല്‍ജി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇവിടെ ജോലിക്ക് വന്ന കുമാരി ലോക്ഡൗണ്‍ കാലത്ത് നാട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇവര്‍ തിരികെ ജോലിക്കെത്തിയത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്