ഫോര്‍മാലിന്‍ മീന്‍; സെക്രട്ടറിയേറ്റിന് മുമ്പില്‍ പച്ചമീന്‍ തിന്ന് പ്രതിഷേധിച്ച് തൊഴിലാളികള്‍

സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ച് മീന്‍ കറിവെച്ച് കപ്പയും ചേര്‍ത്തു കൊടുക്കുകയായിരുന്നു. ഫോര്‍മാലിന്‍ ചേര്‍ത്ത മീനുകള്‍ കണ്ടെത്താന്‍ പരിശോധന വ്യാപകമായതോടെയാണ് തൊഴിലാളി പ്രതിഷേധം.

തങ്ങള്‍ പിടിക്കുന്ന മീനില്‍ വിഷമില്ലെന്ന് തെളിയിക്കാന്‍ പച്ചയ്ക്ക് തിന്നാന്‍ വരെ തയാറാണെന്ന് അവര്‍ വ്യക്തമാക്കി. ഇറച്ചിക്കോഴി ലോബിയെ സഹായിക്കാനാണ് പരിശോധന കര്‍ശനമാക്കിയത് എന്നാണ് ഇവരുടെ ആരോപണം.

സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ് നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ചില്ലെങ്കില്‍ പിടിക്കുന്ന മീന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ച് വില്‍ക്കുമെന്ന് അവര്‍ വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്