ആലപ്പുഴ: തുണിക്കടയില്‍ വന്‍ തീപിടിത്തം. ആലപ്പുഴ മാന്നാറിലെ പരുമലയിലുള്ള തുണിക്കടയിലാണ് തീപിടിച്ചത്.
മെട്രോ സില്‍ക്ക്‌സ് എന്ന തുണിക്കടയില്‍ അതിരാവിലെയായിരുന്നു തീപിടിത്തം. സംഭവസ്ഥലത്ത് അഗ്നിശമന സേന ഉദ്യോഗസ്ഥരെത്തി തീയണയ്‌ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
പുലര്‍ച്ചെ ആറ് മണിയോടെ സമീപത്തെ പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്ക് എത്തിയ നാട്ടുകാരാണ് തുണിക്കടയ്‌ക്ക് മുകളില്‍ നിന്നും തീ ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് നില കെട്ടിടത്തിലാണ് തുണിക്കട സ്ഥിതിചെയ്യുന്നത്. ഇതിന്റെ ഗോഡൗണും സമീപത്താണ് ഉള്ളത്. ഇവിടേയും തീപിടിച്ചതായാണ് വിവരം.
കടയുടെ അകത്ത് ജീവനക്കാര്‍ ആരും തന്നെ അപകടസമയത്ത് ഉണ്ടായിരുന്നില്ല. ബുധനാഴ്ച രാത്രി ഒമ്ബതരയോടെ എല്ലാവരും കടപൂട്ടി പോയിരുന്നു. അതേസമയം തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് നിലകളിലായുള്ള തുണിക്കട പൂര്‍ണമായും കത്തിനശിച്ചുവെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്