ഫിജിക്കാർട്ടിന്റെ കോർപ്പറേറ്റ് ഓഫീസ് നിർമ്മാണോദ്‌ഘാടനം ചെയർമാൻ ബോബി നിർവഹിച്ചു .
ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഇ കൊമേഴ്‌സ് സംരംഭമായ ഫിജിക്കാർട്ടിന്റെ കോർപ്പറേറ്റ് ഓഫീസ് സമുച്ചയത്തിന്റെ നിർമ്മാണോദ്‌ഘാടനം ചെയർമാൻ ബോബി നിർവഹിച്ചു . തൃശൂർ – കൊച്ചി ദേശീയ പാതയിൽ പാലിയേക്കര ടോൾ പ്ലാസക്ക് സമീപം പറപ്പൂക്കര പഞ്ചായത്തിലെ സ്വന്തം സ്ഥലത്താണ് എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഓഫീസ് ആരംഭിക്കുന്നത്
.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ലളിതമായ ചടങ്ങിൽ ഫിജികാർട്ട് സി ഇ ഒ ഡോ.ജോളി ആൻ്റണി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനീ�·് കെ ജോയ്, ചെമ്മണൂർ ഇന്റർനാ�·ണൽ ഗ്രൂപ്പ് ജനറൽ മാനേജർ മാർക്കറ്റിംഗ് സി.പി. അനിൽ ,പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് , ഫിജികാർട്ട് മാർക്കറ്റിംഗ് ടീം, ഡിസ്ട്രിബ്യൂട്ടേഴ്സ് തുടങ്ങിയവർ സന്നിഹിതരായി
200 ഓളം ജോലിക്കാർക്ക് ഒരേ സമയം പ്രവർത്തിക്കാനുള്ള സംവിധാനമുള്ള ഓഫീനിൽ 500 ആളുകൾക്ക് പങ്കെടുക്കാവുന്ന ഡിജിറ്റൽ ട്രെയിനിംഗ് ഹാൾ. മിനി തീയേറ്റർ ഹാൾ. ലൈവ് പ്രോഗ്രാം സ്റ്റുഡിയോസ്. റീടെയ്ൽ ഔട്ട്ലെറ്റ്.കോഫി�·ോപ്പ്. റെസ്റ്റോറൻ്റ്.എന്നീ അത്യാധുനിക സംവിധാനങ്ങളുണ്ടാവും .
2025 ൽ 5000 കോടി വിറ്റ് വരവുള്ള ഫിജിറ്റൽ ഡയറക്ട് സെല്ലിംഗ് കമ്പനിയാവുക എന്ന ലക്�·്യത്തിലേക്കുള്ള പ്രവർത്തനത്തെ ഏകോപിപ്പിക്കുക എന്നതാണ് പുതിയ ഓഫീസ് സംവിധാനത്തിലൂടെ സാധ്യമാക്കുകഇന്ത്യയിൽ ഡയറക്റ്റ് സെല്ലിംഗ് രംഗത്ത് പ്രവർത്തിക്കുന്നതിന് ആവശ്യമായ നിയമപരമായ എല്ലാ റജിസ്ട്രേ�·ൻ നടപടികളും പൂർത്തീകരിച്ചതിന് ശേ�·മാണ് 2018 ൽ ഫിജികാർട്ട്പ്രവർത്തനമാരംഭിച്ചത്.
ഫിജി ഗ്രീൻ, ആര്യ സൂക്ത, ബോബി & മറഡോണ, സ്ലീവ് ലൈൻ, De, Leware, തുടങ്ങിയ 10 ഓളം ബ്രാൻറുകളിൽ സ്വന്തമായി നിർമ്മിക്കുന്ന 250ഓളം വ്യത്യസ്ത ഉല്പന്നങ്ങളും കരാറടിസ്ഥാനത്തിൽ മറ്റനേകം ജനകീയ ബ്രാൻ്റു നിർമ്മാതാക്കളിൽ നിന്ന് വാങ്ങിക്കുന്നവയുമായ 5000 ത്തോളം ഉല്പന്നങ്ങളാണ് പ്രധാനമായും ഇപ്പോൾ വിപണനം നടത്തുന്നത് .
ഉപഭോക്തൃ സംയോജിത വിപണന രീതിയുടെ മികച്ച പ്രവർത്തനം സാമ്പത്തിക വിനിമയ രംഗത്ത് വലിയ മാറ്റമുണ്ടാക്കാനും ഒട്ടനവധി ആളുകളുടെ സാമ്പത്തിക അഭിവൃദ്ധിക്കും ഫിജി കാർട്ട് സഹായകമായിട്ടുണ്ട്.
ഈ വർ�·ം ഓഹരി വിൽപനയ്ക്ക് തയ്യാറെടുക്കുന്നതിലൂടെ ഇന്ത്യൻ ഡയറക്ട് സെല്ലിംഗ് രംഗത്ത് കൂടുതൽ വിപുലമായ മാർക്കറ്റിനെ ഫിജി കാർട്ട് ലക്�·്യം വയ്ക്കുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്