121 ലക്ഷം വന്നില്ലേ – രൂക്ഷമായി പ്രതികരിച്ച് ഫിറോസ് കുന്നുംപറമ്പില്‍ 16 ലക്ഷം ചികില്‍സയ്ക്കും 80 ലക്ഷം വീടിനും എടുത്തോളാന്‍ പറഞ്ഞില്ലേ ? ബാക്കി പാവങ്ങള്‍ക്ക് കൊടുക്കൂ
കണ്ണൂര്‍: പണം സ്വരൂപിക്കാന്‍ സഹായിച്ചവര്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന കണ്ണൂര്‍ സ്വദേശി വര്‍ഷയുടെ ആരോപണത്തില്‍ പ്രതികരണവുമായി ഫിറോസ് കുന്നംപറമ്ബില്‍. ആവശ്യം കഴിഞ്ഞപ്പോള്‍ വര്‍ഷ വാക്ക് മാറ്റിയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നു. പാതിരാത്രി പൊട്ടിക്കരഞ്ഞ് വിളിച്ചപ്പോള്‍ സാജനും കൂട്ടരും മാത്രമേ സഹായത്തിന് ഉണ്ടായിരുന്നുള്ളു, അന്ന് അവരോട് പറഞ്ഞ വാക്ക് അമ്മയുടെ ചികിത്സക്കാവശ്യമായ സംഖ്യ കഴിച്ച് ബാക്കി മുഴുവന്‍ മറ്റ് രോഗികള്‍ക്ക് നല്‍കാം എന്നായിരുന്നില്ലേയെന്നും അദ്ദേഹം കുറിപ്പിലൂടെ ചോദിക്കുന്നു.
ഒരു കോടി 21 ലക്ഷം നിങ്ങളുടെ അക്കൗണ്ടില്‍ വന്നു. ചികിത്സയ്ക്ക് വേണ്ടിയിരുന്നത് 16ലക്ഷം രൂപ. 80 ലക്ഷം നിങ്ങളുടെ ചികിത്സയ്ക്കും, വീട് വാങ്ങിയ്ക്കാനും തുടര്‍ ജീവിത ചിലവിനും എടുത്ത് ബാക്കി മറ്റു രോഗികള്‍ക്ക് നല്‍കാനല്ലേ സാജന്‍ പറഞ്ഞതെന്ന് ഫിറോസ് കുന്നംപറമ്ബില്‍ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
#കക്കൂസ് #കുഴിയില്‍ #നിന്നും #അത്തറ് #മണക്കൂല
ഇതില്‍ എവിടെയാണ് #കൈരളി ഫിറോസ് കുന്നം പറമ്ബില്‍ ഭീഷണിപ്പെടുത്തി എന്ന് വര്‍ഷ പറയുന്നത്
കക്കൂസ് കുഴിയില്‍ നിന്നും അത്തറ് മണക്കൂല എന്ന് ഞങ്ങള്‍ക്കറിയാം. കണ്ണൂരില്‍ നിന്നും 10000 രൂപയുമായി അമൃത ആശുപത്രിയിലെത്തിയ ഈ പെണ്‍കുട്ടി പറഞ്ഞത് ഞാന്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി കുടുംബത്തിലെ അംഗമാണ്.എന്റെ അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ടപ്പോള്‍ എന്റെ പാര്‍ട്ടി തിരിഞ്ഞ് നോക്കിയില്ല.നാട്ടുകാര്‍ സഹായിച്ചില്ല.ഗവ: സംവിധാനങ്ങള്‍ ഏറ്റെടുത്തില്ല. എന്നിട്ട് പാതിരാത്രി പൊട്ടിക്കരഞ്ഞ് വിളിച്ചപ്പോള്‍ സാജനും കൂട്ടരും മാത്രമേ സഹായത്തിന് ഉണ്ടായിരുന്നുള്ളു.
അന്ന് അവരോട് പറഞ്ഞ വാക്ക് അമ്മയുടെ ചികിത്സക്കാവശ്യമായ സംഖ്യ കഴിച്ച് ബാക്കി മുഴുവന്‍ മറ്റ് രോഗികള്‍ക്ക് നല്‍കാം എന്നായിരുന്നില്ലേ 1കോടി 21 ലക്ഷം നിങ്ങളുടെ അക്കൗണ്ടില്‍ വന്നു. ചികിത്സയ്ക്ക് വേണ്ടിയിരുന്നത് 16ലക്ഷം രൂപ. 80 ലക്ഷം നിങ്ങളുടെ ചികിത്സയ്ക്കും
വീട് വാങ്ങിയ്ക്കാനും തുടര്‍ ജീവിത ചിലവിനും എടുത്ത് ബാക്കി മറ്റു രോഗികള്‍ക്ക് നല്‍കാനല്ലേ സാജന്‍ പറഞ്ഞത്.
സാജനും,സഹീനും,PMA സലാമും,ഷാഹിദ് ചാവക്കാടും,എന്റെ അമ്മയുടെ വയറ്റില്‍ ജനിക്കാതെ പോയ സഹോദരങ്ങളാന്ന് എന്ന് പറഞ്ഞതും ജനങ്ങള്‍ മറന്നിട്ടില്ല. ഇപ്പോള്‍ സര്‍ജറി കഴിഞ്ഞ് തൊട്ടടുത്ത ഫ്ളാറ്റിലേക്ക് താമസം മാറിയപ്പോഴല്ലേ ഇവര്‍ മറ്റ് രോഗികള്‍ക്ക് നല്‍കാം എന്ന വാക്ക് പാലിക്കാന്‍ തന്നോട് ആവശ്യപ്പെട്ടത്.
വര്‍ഷ തന്റെ വാക്ക് കേട്ടിട്ടല്ലെ ചികിത്സയ്ക്ക് പണമില്ലാതെ കഷ്ടപ്പെടുന്ന കുറച്ച് രോഗികള്‍ക്ക് ഇവര്‍ വാക്ക് കൊടുത്തത്. വര്‍ഷ തന്റെ വാക്ക് കേട്ടിട്ടല്ലേ ഗുരുവായൂരിലെ ബഷീര്‍ക്കാനെ കരള്‍ മാറ്റി വയ്ക്കാന്‍ ഇവര്‍ അമൃതയില്‍ എത്തിച്ചത്. എന്നിട്ടിപ്പോള്‍ കാര്യത്തിന്റെ അടുത്തേക്കെത്തിയപ്പോള്‍ പിറക്കാതെ ഈ ആങ്ങളമാരെല്ലാം വില്ലന്‍മമാരും തട്ടിപ്പുകാരുമായി. ഇപ്പോള്‍ നിനക്ക് സഹായിക്കാന്‍ പാര്‍ട്ടിക്കാരുണ്ടായി നേതാക്കന്‍മ്മാരുണ്ടായി പാര്‍ട്ടി ചാനലുമായി ഇനിയെന്ത് വേണം എല്ലാമായി ഇതാണ് പണം പണമുണ്ടെങ്കില്‍ എല്ലാം തേടി വരും പക്ഷെ സഹായിക്കാന്‍ ഓടിയെത്തിയ കരങ്ങളെ വിശന്നപ്പോള്‍ ഭക്ഷണം വാങ്ങി തന്ന കരങ്ങളെ. നിനക്ക് ആരുമില്ല എന്ന് പറഞ്ഞ് കരഞ്ഞപ്പോള്‍ ഇട്ട ഡ്രസ്സോടെ നാല് ദിവസം ആ ആശുപത്രി വരാന്തയില്‍ നിനക്ക് വേണ്ടി കിടന്ന ആ നന്മയുടെ കരങ്ങളെ വെട്ടി മാറ്റരുത് ദൈവം പോലും പൊറുക്കൂല………
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്