×

വികാരിയേയും പൂജാരിയേയും മൗലവിമാരേയും റോഡില്‍ തടയില്ല – ജനുവരി 18ന് ശേഷം ഇന്ത്യയില്‍ എത്തിയത് 15 ലക്ഷം പേര്‍;

പച്ചക്കറികള്‍, മല്‍സ്യം, മാംസം, മുട്ട, പാക്ക് ചെയ്ത ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ ഒരു കാരണവശാലും തടയാന്‍ പാടില്ല. ബേക്കറി ഉള്‍പ്പെടെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ അടപ്പിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനു വിരുദ്ധമായി പൊലീസ് പ്രവര്‍ത്തിക്കുന്നപക്ഷം പൊതുജനങ്ങള്‍ക്ക് അക്കാര്യം തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഡി ജി പി യുടെ കണ്‍ട്രോള്‍ റൂമിനെ അറിയിക്കാം. ഫോണ്‍: 9497900999, 9497900286 , 0471 2722500

 

കോവിഡ് ബാധയെ ചെറുക്കാന്‍ ജനുവരി 18ന് ശേഷം വിദേശത്തു നിന്നും ഇന്ത്യയില്‍ എത്തിയ എല്ലാ യാത്രക്കാരെയും കണ്ടെത്തി നിരീക്ഷിക്കാന്‍ ഉറച്ച്‌ ഇന്ത്യ. സാമൂഹ്യ വ്യാപനം വഴി കാട്ടു തീ പോലെ രോഗം പടരാനുള്ള സാധ്യതവിലയിരുത്തിയാണ് വിദേശത്തു നിന്നും എത്തിയ സകലരേയും കണ്ടെത്തി പരിശോധിക്കാന്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കാബിനറ്റ് സെക്രട്ടറിയുടെ ഉത്തരവ് അനുസരിച്ച്‌ ജനുവരി 18 മുതല്‍ ഈമാസം 23 വരെ വിദേശത്തു നിന്ന് ഇന്ത്യയിലെത്തിയ എല്ലാ യാത്രക്കാരേയും നിരീക്ഷിക്കും.

15 ലക്ഷം യാത്രക്കാരാണ് ഇക്കാലയളവില്‍ വിദേശത്തു നിന്നും ഇന്ത്യയില്‍ എത്തിയത്. 15 ലക്ഷം യാത്രക്കാര്‍ എത്തിയതായാണ് കണക്കെങ്കിലും നിരീക്ഷണത്തിലുള്ളവര്‍ ഇത്രയില്ലെന്നു കണ്ടതിനാലാണ് ഇങ്ങനെ ഒരു ഉത്തരവിട്ടത്. ഈ അന്തരം രോഗവ്യാപനം തടയാനുള്ള ശ്രമങ്ങളെ അവതാളത്തിലാക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിരീക്ഷണത്തിലുള്ളവര്‍ ഇത്രയില്ലെന്നാണ് കണക്കുകളില്‍ നിന്നു വ്യക്തമാവുന്നതെന്ന് ഗൗബ ചൂണ്ടിക്കാട്ടി.

.

 

കോവിഡില്‍ ഇനിയുള്ള രണ്ട് ദിനം കേരളത്തിന് നിര്‍ണ്ണായകം. ഇന്നലെ 39 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇനിയുള്ള രണ്ട് ദിവസം രോഗ വ്യാപനത്തില്‍ കുറവുണ്ടായില്ലെങ്കില്‍ അതീവ ഗുരുതരാവസ്ഥയിലേക്ക് രാജ്യം കടക്കും. അതിനിടെ നിരോധനാജ്ഞ ലംഘിക്കുന്നതും ജനം കൂട്ടംകൂടുന്നതും കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് ഡ്രോണുകളുടെ സേവനം വിനിയോഗിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. എല്ലാ ജില്ലകളിലും ഡ്രോണ്‍ ഉപയോഗിച്ച്‌ ഇത്തരം പരിശോധന നടത്തും. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ഇത്.കാസര്‍കോടും കണ്ണൂരും കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന ഭയം സര്‍ക്കാരിനുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top