മകളെ പ്രണയിച്ച് വിവാഹം കഴിച്ചു; യുവാവിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു

കൊല്ലം: മകളെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ പെണ്‍കുട്ടിയുടെ പിതാവ് വെട്ടി പരിക്കേല്‍പ്പിച്ചു. അഞ്ചാലംമൂട് സ്വദേശി പ്രണവ് ലാലിനെയാണ് പെണ്‍കുട്ടിയുടെ പിതാവ് സോമസുന്ദരം വീട്ടില്‍ കയറി വെട്ടിയത്. അക്രമം തടയാന്‍ ശ്രമിച്ച പ്രണവിന്റെ മാതാവ് തങ്കമ്മയ്ക്കും പരിക്കേറ്റു. സംഭവത്തിന് ശേഷം സോമസുന്ദരം ഒളിവിലാണ്.
പ്രണവ് ലാലും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ച പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങുകയും ഇവര്‍ വിവാഹം കഴിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായിട്ടാണ് പെണ്‍കുട്ടിയുടെ പിതാവ് പ്രണവ് ലാലിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചത്.
ഞായറാഴ്ച വൈകീട്ട് വീട്ടില്‍ നിന്ന് പുറത്തേക്ക് ബൈക്കില്‍ പോകാന്‍ ഇറങ്ങുകയായിരുന്ന പ്രണവ് ലാലിനെ ഇയാള്‍ വെട്ടുകയായിരുന്നു. വീട്ടിനുള്ളിലേക്ക് ഓടിക്കയറിയ പ്രണവിനെ വീട്ടിനുള്ളില്‍ വെച്ചും ഇയാള്‍ വെട്ടി. വയറിന്റെ ഭാഗത്തും ഇരു കൈകളിലുമാണ് യുവാവിന് വെട്ടേറ്റത്. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രണവ് ലാലിന്റെ മാതാവ് തങ്കമ്മയ്ക്കും വെട്ടേറ്റത്. ഇവരുടെ വിരലിലാണ് പരിക്ക്.
അഞ്ചാലംമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സോമസുന്ദരത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്