ഫാസിസത്തെ എതിര്‍ക്കുന്ന നടന് അലന്സിയറോ സംവിധായകന് കമലോ മിണ്ടികേട്ടില്ല- അഡ്വ ജയശങ്കര്‍
തിരുവനന്തപുരം: ദിലീപിന്റെ അമ്മയിലേക്കുള്ള പുനഃപ്രവേശനത്തില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജി വച്ച സംഭവത്തില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന് അഡ്വ. ജയശങ്കര്‍. ജയിലില്‍ നിന്നിറങ്ങിയ ‘ജനപ്രിയന്’ മുന്പത്തേക്കാള് ശക്തനും പ്രതികാര ദാഹിയുമാണെന്നും രാജിവെച്ചില്ലെങ്കില്‍ പോലും നാല്‍വര്‍ സംഘത്തിന് അമ്മയില്‍ തുടരാന്‍ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം തന്റെ കുറിപ്പില്‍ പറയുന്നു.മഞ്ജു വാര്യര്‍, പാര്‍വതി, പൃഥ്വിരാജ് എന്നീ കുലംകുത്തികളുടെ കാര്യവും തഥൈവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്മയെ അനുകൂലിച്ചും രാജിവെച്ച നടികളെ പിന്തുണച്ചും പ്രതികരണ തൊഴിലാളികള്‍ ഉറഞ്ഞു തുള്ളുകയാണ്.
ഇവരില്‍ വി എസ് മുതല്‍ വി ടി ബല്‍റാം വരെയും വി മുരളീധരന് മുതല്‍ എം ബേബി വരെയെന്നും, മുരളിതുമ്മാരുകുടി മുതല്‍ സുനില്‍ പി ഇളയിടം വരെയുള്ള ബുദ്ധിജീവികള്‍ ഉള്‍പ്പെടുന്നെന്ന് അദ്ദേഹം തന്റെ കുറിപ്പില്‍ പറയുന്നു. സാമാജ്യത്വത്തേയും ഫാസിസത്തേയും ശ്കതമായി എതിര്‍ക്കുന്ന നടന് അലന്സിയറോ സംവിധായകന് കമലോ ഇതുവരെ മിണ്ടിക്കേട്ടില്ല. സുധാകരനോ, അച്യുതാനന്ദനോ ബേബിയോ ഐസക്കോ ഒത്തുപിടിച്ചാല്‍ ധീരസഖാക്കളായ ഇന്നസെന്റിന്റേയും ഗണേശ് കുമാറിന്റെും നിലപാടില്‍ മാറ്റമുണ്ടാകില്ല എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
അമ്മ സംഘടനയിലെ അമ്മായിഅമ്മപ്പോരു സഹിക്കാതെ നാലു നടികള്‍- ഭാവന, രമ്യ, ഗീതു, റിമ- അംഗത്വം ഉപേക്ഷിച്ചു. ജനപ്രിയനായകനെ തിരിച്ചെടുത്തതാണ് പെട്ടെന്നുള്ള പ്രകോപനം.ജനപ്രിയന്റെ തിരിച്ചുവരവും നാലു നടികളുടെ രാജിയും സാംസ്കാരിക കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അമ്മയെ അപലപിച്ചും നടികളെ അനുകൂലിച്ചും പ്രതികരണ തൊഴിലാളികള്‍ ഉറഞ്ഞു തുള്ളുകയാണ്- വി എസ് അച്യുതാനന്ദന് മുതല്‍ വി.ടി ബല്‍റാം വരെ, വി മുരളീധരന് മുതല്‍ എം.എ ബേബി വരെ. മുരളി തുമ്മാരുകുടി, ഡോ ശാരദക്കുട്ടി, ദീപാ നിഷാന്ത്, കെ.കെ ഷാഹിന, ഹരീഷ് വാസുദേവന്‍, സുനില്‍ പി ഇളയിടം മുതലായ ബുദ്ധിജീവികളുടെ കാര്യം പറയാനുമില്ല. സാമ്രാജ്യത്വത്തെയും ഫാസിസത്തെയും കഠിനമായി എതിര്‍ക്കുന്ന നടന് അലന്‍സിയറും സംവിധായകന് കമലും ഇതുവരെ മിണ്ടിക്കേട്ടില്ല.രാഷ്ട്രീയ നേതാക്കളും സാംകാരിക നായകരും എന്തൊക്കെ പറഞ്ഞാലും അമ്മ സംഘടന നിലപാടു മാറ്റില്ല. ജനപ്രിയ നായകനെ ഒറ്റുകൊടുക്കില്ല. അച്യുതാനന്ദനും ബേബിയും ഐസക്കും ഒത്തുപിടിച്ചാലും ധീരസഖാക്കള് മുകേഷും ഇന്നസെന്റും ഗണേശ കുമാരനും ഇളകില്ല.
താരത്തമ്ബുരാക്കന്മാര്ക്കു തമ്ബുരാക്കന്മാര് തന്നെ സൃഷ്ടിച്ച പോക്കറ്റ് സംഘടനയാണ് അമ്മ. മെഗാ സ്റ്റാറും സൂപ്പര്‍ സ്റ്റാറും ജനപ്രിയനുമാണ് സംഘടനയിലെ ബ്രഹ്മാ- വിഷ്ണു- മഹേശ്വരന്മാര്. ഇവരില്‍ ജനപ്രിയനാണ് സര്വശക്തന്. അലുവ സബ് ജയിലില്‍ ഉണ്ട തിന്നു കിടക്കുമ്ബോഴും അമ്മ സംഘടനയെ നിയന്ത്രിച്ചത് ജനപ്രിയന്. ഇന്നസെന്റും ഇടവേള ബാബുവുമൊക്കെ കുറവന്‍ കയ്യറ്റത്തെ കുരങ്ങു പോലെ ചാടിക്കളിയെടാ കുഞ്ചിരാമാ എന്നു പറഞ്ഞാല്‍ ചാടിക്കളിക്കും, അത്രതന്നെ.ജയിലില്‍ നിന്നിറങ്ങിയ ജനപ്രിയന് മുമ്ബത്തേക്കാള്‍ ശക്തനും പ്രതികാര ദാഹിയുമാണ്. രാജിവെച്ചില്ലെങ്കില്‍ പോലും നാല്‍വര്‍ സംഘത്തിന് അമ്മയില്‍ തുടരാന്‍ കഴിയുമായിരുന്നില്ല. മഞ്ജു വാര്യര്‍, പാര്‍വതി, പൃഥ്വിരാജ് എന്നീ കുലംകുത്തികളുടെ കാര്യവും തഥൈവ.
ജനപ്രിയ നായകന് കളി തുടങ്ങിയിട്ടേയുള്ളൂ. ശേഷം വെള്ളിത്തിരയില്‍.
ജനപ്രിയനൊപ്പം, പള്‍സറിനൊപ്പം
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്