×

സുഭിക്ഷ പദ്ധതി – 1000 കോഴി- 20 പശു – 50 ആട് ഇവയുള്ള ഫാമുകള്‍ക്ക് പെര്‍മിറ്റ് വേണ്ട

1000 കോഴികളെയും 20 പശുക്കളെയും 50 ആടുകളെയും വളര്‍ത്തുന്ന ഫാമുകള്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ല. ‘സുഭിക്ഷ’ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഇളവ് നല്‍കിയത്. കെട്ടിടനിര്‍മ്മാണത്തിലെ സെറ്റ് ബാക്ക് വ്യവസ്ഥയും പുനഃസ്ഥാപിച്ചു. 1999-ലെ ചട്ടത്തില്‍ നിഷ്‌കര്‍ഷിച്ചിരുന്ന വ്യവസ്ഥ പുനഃസ്ഥാപിച്ചു. ഇതുപ്രകാരം ശരാശരി സെറ്റ്ബാക്ക് നല്‍കി കെട്ടിടം നിര്‍മ്മിക്കാം.

വ്യവസായസ്ഥാപനങ്ങളിലേക്കുള്ള റോഡുകള്‍ക്കും ഇളവുണ്ട്. 4000 ചതുരശ്രമീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വ്യവസായസ്ഥാപനങ്ങള്‍ക്ക് 10 മീറ്റര്‍ വീതിയില്‍ റോഡുവേണമെന്ന നിബന്ധന ഒഴിവാക്കി. 6000 ചതുരശ്രമീറ്റര്‍വരെ അഞ്ചുമീറ്ററും അതില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങളിലേക്ക് ആറുമീറ്ററും വീതിയില്‍ റോഡ് മതിയാകും.

18,000 സ്‌ക്വയര്‍ മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള സ്ഥാപനങ്ങള്‍ക്ക് എട്ടുമീറ്റര്‍ വീതിയിലുള്ള റോഡ് മതിയാകും. നേരത്തേ 10 മീറ്റര്‍ വീതിയില്‍ റോഡ് വേണമെന്ന് നിബന്ധനവെച്ചിരുന്നു. ആശുപത്രികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഓഫീസ്, ഓഡിറ്റോറിയം തുടങ്ങിയവയ്ക്ക് എട്ടുമീറ്റര്‍ വീതിയില്‍ റോഡ് മതിയാകും. 10 മീറ്റര്‍ വീതിയില്‍ സംസ്ഥാനത്ത് റോഡുകളില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇളവ് അനുവദിച്ചത്. ബില്‍ഡ്‌അപ് ഏരിയയുടെ അടിസ്ഥാനത്തില്‍ ഫ്‌ളോര്‍ ഏരിയ കണക്കാക്കിയിരുന്നതും പിന്‍വലിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top