സര്‍ക്കാര്‍ രൂപീകരിച്ചത് അജിത് പവാര്‍ പിന്തുണച്ചതിനാല്‍; പത്രസമ്മേളനത്തില്‍ എല്ലാം വിശദീകരിച്ച് ഫഡ്‌നാവിസ്
മുംബൈ: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിനു ശേഷം നടന്ന രാഷ്ട്രീയ നീക്കങ്ങള്‍ വിശദമാക്കി രാജിപ്രഖ്യാപനം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. തെരഞ്ഞെടുപ്പില്‍ ശിവസനേയുമായി ചേര്‍ന്ന മഹായുതി സഖ്യമായാണു ബിജെപി മത്സരിച്ചത്. കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ സഖ്യത്തിനു ലഭിച്ചു. ഇതില്‍ ബിജെപിക്കാണ അധികം സീറ്റുകള്‍ ലഭിച്ചതും. പതിവുസര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ടു പോകുമ്ബോഴാണ് പുതിയ ആവശ്യങ്ങളുമായി ശിവസനേ രംഗത്തെത്തിയത്. മന്ത്രിമാരുടെ എണ്ണത്തിനപ്പുറം മുഖ്യമന്ത്രി പദം വീതം വയ്ക്കണമെന്ന് വിചിത്രവാദവും ശിവസേന രംഗത്തെത്തി. ഒരിക്കല്‍ പോലും തെരഞ്ഞെടുപ്പിനു മുന്‍പുള്ള ചര്‍ച്ചകളില്‍ ഉയരാത്ത ആവശ്യമായിരുന്നില്ല അത്. അതിനാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ ബിജെപി നേതൃത്വം തയാറായില്ല. തുടര്‍ന്ന് നിരവധി തവണ ശിവസേനയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് എതിര്‍കക്ഷികളുമായി ആണ് ചര്‍ച്ച നടത്തിയത്. രാഷ്ട്രീയ അനിശ്ചിതത്വം തുടര്‍ന്നതിനിലാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
ഇതിനു ശേഷമാണ് എന്‍സിപി നേതാവ് അജിത് പവാര്‍ പിന്തുണയുമായി സമീപിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉറപ്പാക്കിയ ശേഷമാണ് സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍, ഇന്നു സുപ്രീം കോടതി വിധിക്കു ശേഷം അജിത് പവാര്‍ തന്നെ സന്ദര്‍ശിക്കുകയും ഈ സഖ്യത്തില്‍ തുടരാന്‍ സാധിക്കില്ലെന്നും രാജിവയ്ക്കുകയാണെന്നും അറിയിച്ചു. ഈ സാഹചര്യത്തില്‍ നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്ക് ഇല്ലെന്ന് വ്യക്തമാണ്. അതിനാല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്നു ബിജെപി പിന്മാറുകയും മുഖ്യമന്ത്രി പദം രാജിവയ്ക്കുകയുമാണ്. കുതിരക്കച്ചവടത്തിന് ബിജെപി ഇല്ല. രാഷ്ട്രീയ ശത്രുക്കള്‍ ഇപ്പോള്‍ അധികാരത്തിനായി ഒന്നിച്ചിരിക്കുകയാണ്. ആരാണ് കച്ചവടം നടത്തിയതെന്ന് ജനങ്ങള്‍ക്കറിയാം. മുച്ചക്രമുള്ള സര്‍ക്കാരിന് ഉറപ്പുണ്ടാകുമോ എന്ന് തനിക്ക് അറിയില്ല. എന്നാല്‍, ക്രിയാത്മക പ്രതിപക്ഷമായി ബിജെപി പ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നല്‍കിയ ജനങ്ങളോട് വലിയ കടപ്പാട് ബിജെപിക്ക് ഉണ്ട്. ബിജെപിയെ ഹൈന്ദവ പാര്‍ട്ടി എന്നു പറയുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ ശിവസേന മതേതര പാര്‍ട്ടി ആയെന്നും ഫഡ്‌നാവിസ്. എന്തിനാണ് അജിത് പവാര്‍ പിന്തുണ പ്രഖ്യാപിച്ചതും പിന്‍വലിച്ചതും എന്നുമുള്ള ചോദ്യത്തിന് അതു പവാറിനോട് ചോദിക്കാന്‍ ഫഡ്‌നാവിസ് മറുപടി നല്‍കി. എല്ലാ ഘട്ടങ്ങളിലും ഒപ്പം നിന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മുന്‍ സര്‍ക്കാരിലെ സഹപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞാണ് ഫഡ്‌നാവിസ് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്