എക്സൈസ് വകുപ്പില് ജോലി ലഭിച്ചത് 318 പേര്ക്ക് — പുറത്താകുന്നത് 2887 ഉദ്യോഗാര്ത്ഥികള് –
തൊടുപുഴ: പി.എസ്.സി പരീക്ഷ എഴുതി എക്സൈസ് വകുപ്പില് ജോലിക്ക് കാത്തിരിക്കുന്നത് വെറുതെ. 3205 പേര് ഉള്പ്പെട്ട സിവില് എക്സൈസ് ഓഫിസര് റാങ്ക് പട്ടികയില്നിന്ന് നിയമനം കിട്ടിയത് 318 പേര്ക്ക്. 51 ദിവസം കഴിഞ്ഞാല് പട്ടികയിലെ 2887 പേരും പുറത്താകും. ഏപ്രില് ഏഴിന് അവസാനിക്കുന്നതടക്കം എട്ടുവര്ഷത്തിനിടെ രണ്ട് റാങ്ക് പട്ടികയില്നിന്ന് നിയമനം ലഭിച്ചത് 1293 പേര്ക്കുമാത്രം.
ജീവനക്കാര് അധികമായേതാ ഒഴിവില്ലാത്തതോ അല്ല പ്രശ്നം. 1968ലെ സ്റ്റാഫ് പാറ്റേണ് പിന്തുടരുന്നതുവഴി മുടന്തുന്ന വകുപ്പിനെ നവീകരിക്കാന് അധികൃതര് താല്പര്യമെടുക്കാത്തതാണ് കാര്യം. വകുപ്പുതല സ്ഥാനക്കയറ്റ പട്ടിക പ്രസിദ്ധീകരിച്ചതോടെ ചില ജീവനക്കാര് ട്രൈബ്യൂണലിെന സമീപിച്ച് സ്റ്റേ വാങ്ങിയത് സ്ഥാനക്കയറ്റം വഴി ലഭിക്കേണ്ട ഒഴിവുകള് നഷ്ടമാക്കി.
യൂനിേഫാം സേനയെന്ന ഓമനപ്പേരാണ് ഒരുവര്ഷ കാലാവധിയില് റാങ്ക്ലിസ്റ്റ് തീരാന് കാരണം. ജോലി കിട്ടുന്നവരുടെ എണ്ണം നാമമാത്രമാെണങ്കിലും വലിയതുക െചലവിട്ട് നിയമന നടപടി വര്ഷംതോറുമുണ്ട്.
പൊലീസിലും ഫയര്ഫോഴ്സിലും സേനയെന്ന നിലയില് തകൃതിയായ നിയമനം നടക്കുേമ്ബാഴാണ് എക്സൈസ് മാന്വലില്പോലും സേനയെന്ന വിശേഷണമില്ലാത്ത വകുപ്പില് സേനക്ക് സമാന കര്ശന നടപടിക്രമങ്ങളോടെ പട്ടിക തയാറാക്കുന്നത്. ലഹരി ഉപയോഗം കൂടുകയും കേസുകള് വര്ധിക്കുകയും ചെയ്ത സാഹചര്യത്തിലും 1968ലെ സ്റ്റാഫ് പാറ്റേണ് നവീകരിക്കാനോ അംഗബലം കൂട്ടാനോ ഒരുനടപടിയും ഇല്ല.
എക്സൈസ് വകുപ്പ് കാര്യക്ഷമമാക്കുന്നതിന് രൂപവത്കരിച്ച ക്രൈംബ്രാഞ്ച് വിഭാഗത്തിലേക്ക് 117ന് പകരം 13 തസ്തികയാണ് അനുവദിച്ചത്. 139 എക്സൈസ് റേഞ്ചിലായി സംസ്ഥാനത്ത് 5200 ജീവനക്കാരാണുള്ളത്. ഇതില് ഫീല്ഡിലുള്ളത് 3000 േപര്. 1.23 കോടി രൂപ ചെലവിട്ടാണ് സിവില് എക്സൈസ് ഓഫിസര് പട്ടിക പ്രസിദ്ധീകരിച്ചെതന്നിരിക്കെയാണ് 10 ശതമാനംപോലും പേര്ക്ക് ജോലി കിട്ടാത്തത്.
മുഴുവന് വാര്ത്തകള്
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്