എറണാകുളത്ത് .. സിഎന്‍ മോഹനനോ.. ഗോപി കോട്ടമുറിക്കലോ.. ?
കൊച്ചി : എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിനെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഉയര്‍ത്തിയതോടെ, ജില്ലയിലെ പാര്‍ട്ടിയുടെ പുതിയ സെക്രട്ടറിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍, ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍, മുന്‍ കൊച്ചി മേയര്‍ സി എം ദിനേശ് മണി തുടങ്ങിയവരുടെ പേരുകളാണ് സജീവമായി ഉയര്‍ന്നുകേള്‍ക്കുന്നത്. സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും ഉള്‍പ്പെട്ട നേതാക്കള്‍ ഇവര്‍ മൂന്നുപേരുമാണ് എന്നതും, ഔദ്യോഗിക പക്ഷത്തിന്റെ ജില്ലയിലെ കരുത്തരാണ് എന്നതും ഇവരുടെ പേരുകള്‍ക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നു.
എറണാകുളം ജില്ല വിഎസ് പക്ഷത്തിന്റെ കോട്ടയായിരുന്നപ്പോഴും, പിണറായി പക്ഷത്ത് നിലയുറപ്പിച്ച നേതാവാണ് സി എന്‍ മോഹനന്‍. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജില്ലയില്‍ ഏറെ സ്വീകാര്യനായ നേതാവ് കൂടിയാണ് സി എന്‍ മോഹനന്‍. കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും സിഎന്‍ മോഹനനെ കമ്മിറ്റിയില്‍ നിലനിര്‍ത്തിയിരുന്നു.
തൃപ്പൂണിത്തുറയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സിഎന്‍ മോഹനനെയായിരുന്നു പിണറായി പക്ഷം മനസ്സില്‍ കണ്ടിരുന്നത്. എന്നാല്‍ വിഭാഗീയത ശക്തമായ കാലത്ത് മോഹനന്റെ പേരിന് എതിര്‍പ്പുയരുകയായിരുന്നു. തുടര്‍ന്നാണ് സമവായ സ്ഥാനാര്‍ത്ഥിയായി പി രാജീവ് ജില്ലയുടെ പാര്‍ട്ടി അമരത്തെത്തുന്നത്. എന്നാല്‍ വിഭാഗീയത കെട്ടടങ്ങുകയും, വി എസ് പക്ഷം ജില്ലയില്‍ നാമാവശേഷമാകുകയും ചെയ്ത സാഹചര്യത്തില്‍ സിഎന്‍ മോഹനന്റെ സ്ഥാനാരോഹണത്തിന് കടുത്ത എതിര്‍പ്പുണ്ടാകില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.
വിഭാഗീയതയുടെ ഇരയായി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്തുപോകേണ്ടി വന്ന നേതാവാണ് ഗോപി കോട്ടമുറിക്കല്‍. ഒളി ക്യാമറ വിവാദത്തെ തുടര്‍ന്നായിരുന്നു സെക്രട്ടറി സ്ഥാനം നഷ്ടമായത്. എന്നാല്‍ കുറ്റവിമുക്തനായി തിരിച്ചുവന്ന ഗോപി കോട്ടമുറിക്കലിനെ, സംസ്ഥാന സമ്മേളനത്തില്‍ ജില്ലയില്‍ നിന്നും പ്രതിനിധിയാക്കിയിരുന്നില്ല. എന്നാല്‍ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ട് ഗോപി കോട്ടമുറിക്കലിനെ സംസ്ഥാന കമ്മിറ്റിയിലേക്ക് കൊണ്ടുവരികയായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്