51 കൊടും തീവ്രവാദികളെ വകവരുത്തി ; കൊല്ലം സ്വദേശി എറികിന് ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ ആദരവ് ;
ന്യൂഡെല്‍ഹി : കാശ്മീരിലെ ഷോപ്പിയാനില്‍ ഉള്ള സിആര്‍പിഎഫ് പതിനാലാം ബറ്റാലിയന്‍ കമാന്‍ഡന്‍ഡ് എറിക് ഗില്‍ബര്‍ട്ട് ജോസാണ് 2019 ബെസ്റ്റ് ഓപ്പറേഷണല്‍ ബറ്റാലിയന്‍ അവാര്‍ഡ് ഗുരുഗ്രാമില്‍ ഉള്ള സിആര്‍പിഎഫ് അക്കാദമിയില്‍ വച്ച് നാഷണല്‍ സെക്യൂരിറ്റി അഡ്വൈസര്‍ അജിത് കുമാര്‍ ഡോവലില്‍ നിന്നും സ്വീകരിച്ചത്.
1998 ല്‍ സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റായി ജോലിയില്‍ പ്രവേശിച്ച കൊല്ലം ഇരവിപുരം സ്വദേശിയായ എറിക് 2016 സെപ്റ്റംബറില്‍ തീവ്രവാദിയായ ബുര്‍ഹാന്‍ വാനിയുടെ മരണത്തെത്തുടര്‍ന്നു ഉണ്ടായ ഹുറിയത്ത് നേതൃത്വത്തിന് പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നതിന് വേണ്ടിയാണ് അസമിലെ കട്കട്ടിയില്‍ നിന്നും ഷോപ്പിയാനില്‍ സിആര്‍പിഎഫ് പതിനാലാം ബറ്റാലിയന്‍ കമാന്‍ഡന്റായി എത്തിയത്. ജമ്മു കാശ്മീര്‍ പ്രദേശങ്ങളായ ബദര്‍വാ, ബണ്ടിപ്പുര, വെരിനാഗ്, ത്‌റാള്‍ മുതലായ സ്ഥലങ്ങളില്‍ മുന്‍പ് പ്രവര്‍ത്തിച്ച പരിചയം തീവ്രവാദികളെ അമര്‍ച്ച ചെയ്യുന്നതിന് സഹായിച്ചതായി പറയുന്നു.
പതിനെട്ടോളം ജോയിന്റ് ഓപ്പറേഷനിലൂടെ 51 തീവ്രവാദികളെ വകവരുത്തുകയും എ കെ ഫോര്‍ട്ടി സെവന്‍ അടക്കമുള്ള ധാരാളം ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. കാശ്മീരിലെ ഏറ്റവും കൂടുതല്‍ തീവ്രവാദികളുടെ സാന്നിധ്യം ഉള്ള സ്ഥലമാണ് ഏറ്റവും നല്ല ആപ്പിള്‍ തോട്ടങ്ങള്‍ ഉള്ള ഷോപ്പിയാന്‍.
മത്സ്യെഫെഡ്ഡിന്റെ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം പി ജെറോമിന്റെ മൂന്നാമത്തെ പുത്രനാണ്. ഭാര്യ ശാന്തി എറിക്ക് മക്കള്‍ ഐശ്വര്യ, ആഗ്‌നസ് മേരി
സഹോദരങ്ങള്‍ കേരള റവന്യൂ അഡീഷണല്‍ സെക്രട്ടറി ബെന്‍സി ജെറോം, റിമിജി ജെറോം, ജൂഡിത്ത് എന്നിവരാണ്
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്