എല്‍ദോസ് കുന്നപ്പിള്ളി ധരിച്ച ടീഷര്‍ട്ട് യുവതിയുടെ വീട്ടില്‍; വസ്ത്രങ്ങളും പകുതി ഉപയോഗിച്ച മദ്യക്കുപ്പിയും കണ്ടെടുത്തു ; ജാമ്യം സെഷന്‍സ് തള്ളിയാല്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് ;
തിരുവനന്തപുരം: പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെടുത്തു.
പരാതിക്കാരിയായ യുവതിയെ എം എല്‍ എ മര്ദിച്ചെന്ന് പറയുന്ന ദിവസം ധരിച്ചിരുന്ന ടീഷര്ട്ടാണ് കണ്ടെത്തിയത്. മര്ദനമേല്ക്കുമ്ബോള് യുവതി ധരിച്ചിരുന്ന വസ്ത്രങ്ങളും പകുതി ഉപയോഗിച്ച മദ്യക്കുപ്പിയും പൊലീസിന് ലഭിച്ചു. പരാതിക്കാരിയുടെ വീട്ടില്നിന്നാണ് തെളിവുകള്‍ കണ്ടെത്തിയത്.
സംഭവദിവസം എല്‍ദോസ് പരാതിക്കാരിയുടെ വീട്ടിലേക്ക് മദ്യവുമായാണ് എത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് തെളിയിക്കുന്ന പകുതി ഉപയോഗിച്ച മദ്യക്കുപ്പിയും പൊലീസ് ശേഖരിച്ചു. എറണാകുളത്തെ വിവിധ കേന്ദ്രങ്ങളിലും പെരുമ്ബാവൂരിലെ വീട്ടിലും എം എല്‍ എ പീഡിപ്പിച്ചതായി യുവതി മൊഴി നല്കിയിരുന്നു. പെരുമ്ബാവൂരുള്ള എംഎല്‍എയുടെ വീട്ടില്‍ ഇന്ന് തെളിവെടുക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കോവളം ഗസ്റ്റ് ഹൗസ്, വിഴിഞ്ഞത്തെ റിസോര്‍ട്ട്, യുവതി താമസിക്കുന്ന സ്ഥലം എന്നിവടങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. എല്‍ദോസിന്റെ ഭാര്യയുടെയും പിഎ, ഡ്രൈവര്‍ എന്നിവരുടെയും മൊഴി പൊലീസ് രേഖപ്പടുത്തി.
പരാതിക്ക് പിന്നാലെ ഒളിവില്‍പ്പോയ എല്‍ദോസ് കുന്നപ്പിള്ളിയെ ഇനിയും കണ്ടെത്താനായിട്ടില്ല. എം എല്‍ എയുടെ മുന്കൂര് ജാമ്യാപേക്ഷയില് വ്യാഴാഴ്ചയാണ് വിധി പറയുന്നത്. മുന്കൂര് ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയാല്‍ ഹൈകോടതിയെ സമീപിക്കാനാണ് എല്‍ദോസിന്റെ നീക്കം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്