ഒന്നര മണിക്കൂര് വെട്ടിക്കുറച്ചു- പകല് 10 നും 4 നും മധ്യേ ഇനി ആനയെ എഴുന്നള്ളിക്കരുത് – നിയമ നടപടി
തൃശൂര്: സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില് രാവിലെ 10നും വൈകീട്ട് നാലിനും ഇടയിലുള്ള ആനയെഴുന്നള്ളിപ്പുകള് പൂര്ണമായും വിലക്കി വനം വകുപ്പ് ഉത്തരവിറക്കി. രാവിലെ 10നും വൈകീട്ട് മൂന്നരക്കും ഇടയില് എഴുന്നള്ളിപ്പുകള് പാടില്ലെന്ന മുന് ഉത്തരവ് പരിഷ്കരിച്ചാണ് പുതിയ ഉത്തരവ്.
രാവിലെ 10 മുതല് വൈകീട്ട് നാല് വരെ ആനകളെ എഴുന്നള്ളിക്കുന്നതിനും തുറസ്സായ സ്ഥലങ്ങളില് നിര്ത്തുന്നതും ലോറിയില് കയറ്റി കൊണ്ടുപോകുന്നതും ചൂടിന് മാറ്റം വരുന്നതുവരെ നിരോധിച്ചതായി ചീഫ് വൈല്ഡ് ലൈഫ് വാര്ഡന് ഉത്തരവില് വ്യക്തമാക്കുന്നു. ആന ഉടമകളെയും ഉത്സവ സംഘാടകരെയും ഇക്കാര്യം അറിയിക്കാനും വീഴ്ച വരുത്തുന്നവര്ക്കെതിരെ നിയമനടപടിയെടുക്കാനും ഉത്തരവ് നിര്ദേശിക്കുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളില് എഴുപതോളം ആനകളാണ് ഇടഞ്ഞോടിയത്. ആറ് പേര് ആനയുടെ ആക്രമണത്തില് മരിച്ചു. ചൂടും വിശ്രമമില്ലാത്ത എഴുന്നള്ളിപ്പുകളുമാണ് ആനയെ അക്രമകാരിയാക്കുന്നതെന്ന് ആന വിദഗ്ധര് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണം കൊണ്ടുവരുന്നത്.
മുഴുവന് വാര്ത്തകള്
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്