ആനയുടെ കാലിനടിയില്‍ വീണ് പാപ്പാന്‍ അനൂപ് മരിച്ചു; ലോറി ഡ്രൈവറെ അബദ്ധം അറിയിച്ചത് ആന ചിന്നം വിളിച്ച്

ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു. ചങ്ങനാശ്ശേരി വാഴപ്പള്ളി മോര്‍ക്കുളങ്ങര പുതുപ്പറമ്ബ് രാധാകൃഷ്ണന്റെ മകന്‍ അനൂപ് (31) ആണ് മരിച്ചത്. ഉത്സവസ്ഥലത്തുനിന്ന് ലോറിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ചേര്‍ത്തലയ്ക്ക് വടക്ക് ഉത്സവസ്ഥലത്തുനിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോകുമ്ബോഴാണ് സംഭവം. തിരുവല്ല സ്വദേശിയുടേതാണ് ആന. അനൂപ് ഒന്നാം പാപ്പാനാണ്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ എ.സി.റോഡില്‍ മാമ്ബുഴക്കരി പാലത്തിനു സമീപമാണ് സംഭവം.ലോറിയുടെ പിന്‍ഭാഗത്ത് ആനയുടെ തൊട്ടടുത്ത് പ്രത്യേകം തയ്യാറാക്കിയ ബെഞ്ചില്‍ കിടന്നുറങ്ങുകയായിരുന്നു അനൂപ്. ഉറക്കത്തിനിടെ അനൂപ് അബദ്ധത്തില്‍ ആനയുടെ കാലിനടിയിലേക്ക് വീഴുകയായിരുന്നു. പാപ്പാനെ ചവിട്ടിയതോടെ ആന ബഹളംകൂട്ടി. ഇതോടെ ലോറിയുടെ മുന്നിലിരുന്നവര്‍ ഇറങ്ങി നോക്കിയപ്പോഴാണ് ചവിട്ടേറ്റ് കിടക്കുന്ന അനൂപിനെ കാണുന്നത്. തുടര്‍ന്ന് ചങ്ങനാശ്ശേരി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്