×

10 ലക്ഷം രൂപയ്ക്ക് റോബോട്ടിക് ആന ; കൊമ്ബൻ ശ്രീ ശിവശങ്കര ഹരിഹരൻ തയ്യാര്‍

റണാകുളം: റോബോട്ടിക് ആനയെ നടത്തിയിരുത്താനുള്ള തയാറെടുപ്പില്‍ കേരള-തമിഴ്‌നാട് അതിർത്തി ഗ്രാമം. ഗൂഡല്ലൂരിലെ ശ്രീ ശങ്കരൻ കോവിലിലാണ് റോബോട്ടിക് ആനയെ നടയിരുത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ നടക്കുന്നത്.

നാളെയാണ് ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടക്കുക. ശ്രീ ശിവശങ്കര ഹരിഹരൻ എന്ന റോബോട്ടിക് ആനയെ നടയിരുത്തുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

ക്ഷേത്രോത്സവത്തിന് റോബോട്ടിക് ആന; പത്തടി ഉയരത്തില്‍ കൊമ്ബൻ ശ്രീ ശിവശങ്കര ഹരിഹരൻ തയ്യാര്‍

മുമ്ബ് തൃശൂർ കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഇരിഞ്ഞാടപ്പിള്ളി രാമൻ എന്ന റോബോട്ടിക് ആനയെ നടയിരുത്തിയിട്ടുണ്ട്.വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ് സൊസൈറ്റി എന്ന സംഘടനയാണ് ശ്രീ ശങ്കരൻ കോവിലിന് റോബോട്ടിക് ആനയെ സമർപ്പിക്കുന്നത്.വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഏഷ്യൻ ആനകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണിത്.

കേരള-തമിഴ്‌നാട് അതിർത്തിയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാല്‍ മലയാളികളാണ് കോവിലിന് നേതൃത്വം നല്‍കുന്നത്. മുമ്ബ് ജീവനുള്ള ആനകളെ ഉപയോഗിച്ച്‌ ഉത്സവം നടത്തിയിരുന്നു. വനമേഖലയായതിനാല്‍ ആനകളെ എത്തിക്കുന്നതിന് സർക്കാർ അനുമതി ആവശ്യമാണ്. കൂടാതെ ആനകള്‍ക്കും മനുഷ്യർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് റോബോട്ടിക് ആനയെ ഉപയോഗിക്കുന്നതെന്ന് ക്ഷേത്രം ട്രഷർ അഡ്വ.സുധീഷ് കുമാർ പറഞ്ഞു.

പത്തടി ഉയരത്തിലാണ് കൊമ്ബനെ നിർമ്മിച്ചിരിക്കുന്നത്.ഒമ്ബത് ലക്ഷത്തോളം രൂപ ചിലവിലാണ് നിർമ്മാണം. ഏകദേശം 10 മാസമെടുത്താണ് ചാലക്കുടിയിലെ സ്ഥാപനം ആനയെ നിർമ്മിച്ചത്. ചെവിയും തലയും ആട്ടി യഥാർത്ഥ ആനയുടെ പ്രതീതി നല്‍കുന്ന തരത്തിലാണ് കൊമ്ബൻ.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top