പ്രതീക്ഷകളുമായി റേഷന്‍കാര്‍ഡ് ഉടമകള്‍ – രണ്ടാം പിണറായി സര്‍ക്കാര്‍ ഈ മാസം 20ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാര്‍ ഈ മാസം 20ന് സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ടോടയാണ് കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും സത്യപ്രതിജ്ഞ.
നിയന്ത്രണങ്ങള്‍ ഉള്ളതിനാലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും സത്യപ്രതിജ്ഞാ ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. ക്ഷണിക്കപ്പെട്ട വളരെ ചുരുക്കം അതിഥികള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ.
അതേസമയം മന്ത്രിസഭാംഗങ്ങളെ കുറിച്ച് ഇതുവരെ തീരുമാനത്തില്‍ എത്തിയിട്ടില്ല. എല്‍ഡിഎഫ് ഘടകങ്ങളുമായി ചര്‍ച്ച നടത്തി വരികയാണ്. 17ന് എല്‍ഡിഎഫ് യോഗം ചേരുന്നുണ്ട്. ഇതില്‍ അന്തിമ തീരുമാനമാകുമെന്നാണ് പ്രതിക്ഷിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്