ചങ്കൂറ്റമുണ്ടോ? ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്താല്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണയെന്ന് മുരളീധരന്‍
തിരുവനന്തപുരം: നാട്ടില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തില്‍ പ്രസംഗിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയെ അറസ്റ്റു ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകുമോയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എല്‍കെ അഡ്വാനി രഥ യാത്ര നടത്തുന്നതിനിടെ ലാലു പ്രസാദ് യാദവ് അദ്ദേഹത്തെ അറസ്റ്റു ചെയ്തിരുന്നു. ആ ചങ്കൂറ്റം കേരളത്തിലെ സര്‍ക്കാരിനുണ്ടോയെന്ന് കെ മുരളീധരന്‍ ചോദിച്ചു.
അടുത്ത ഹിയറിങ് വരെ ശ്രീധരന്‍പിള്ളയെ അറസ്റ്റു ചെയ്യില്ലെന്നാണ് പൊലീസ് പറയുന്നത്. വേണമെങ്കില്‍ സര്‍ക്കാരിന് ശ്രീധരന്‍പിള്ളയെ രഥയാത്രയ്ക്കിടെ അറസ്റ്റു ചെയ്യാം. ചൊവ്വാഴ്ചയ്ക്കകം ശ്രീധരന്‍പിള്ളയെ അറസ്റ്റു ചെയ്താല്‍ പ്രതിപക്ഷത്തിന്റെ എല്ലാ പിന്തുണയും സര്‍ക്കാരിനുണ്ടാകുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലെ ഡിജിപിക്ക് ആര്‍എസ്‌എസ് നിലപാടാണെന്ന് മുരളീധരന്‍ ആരോപിച്ചു. ഗുജറാത്തില്‍ കലാപം നടന്ന സമയത്ത് അവിടെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണ് ബെഹ്‌റ. മോദിയുമായി കൂടിക്കാഴ്ചയ്ക്കുശേഷം ബെഹ്‌റ ഡിജിപി തസ്തികയില്‍ കേരളത്തിലേക്ക് വന്നപ്പോള്‍ പലര്‍ക്കും ആ സമയത്ത് നിയമനത്തില്‍ സംശയമുണ്ടായി. അത് അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതാണ് ഡിജിപിയുടെ നടപടികളെന്ന് മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രി സ്വന്തം വീഴ്ച മറയ്ക്കുന്നതിനു വേണ്ടിയാണ് കോണ്‍ഗ്രസിനെ ബിജെപിയുമായി ബന്ധിപ്പിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്