×

പൊലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ച്‌ ഉദ്‌ഘാടനം ജീവിതത്തില്‍ ആദ്യം : പി ജെ ജോസഫ്‌

കാക്കിക്കുള്ളില്‍ ചുവന്നോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറി
തൊടുപുഴ : കേരള കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ തൊടുപുഴ ഡിവൈഎസ്‌പി ഓഫീസ്‌ മാര്‍ച്ചിലേക്ക്‌ നടന്ന മാര്‍ച്ചും ധര്‍ണ്ണയും പാലത്തിന്‌ സമീപം വച്ച്‌ പോലീസ്‌ ബാരിക്കേഡ്‌ വച്ച്‌ തടഞ്ഞു. തൊടുപുഴ പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്റ്‌ പരിസരത്ത്‌ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറ്‌ കണക്കിന്‌ കേരള കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു. തുടര്‍ന്ന്‌ ഗാന്ധിസ്‌ക്വയറില്‍ വച്ച്‌ മാര്‍ച്ച്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ്‌ തകര്‍ക്കാന്‍ നോക്കിയാലും ശ്രമം വിഫലമായി. മുതിര്‍ന്ന നേതാക്കളുടെ ഇടപെടലോടെ യുവനേതാക്കള്‍ പോലീസുമായുള്ള സംഘര്‍ഷത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഒരു ഘട്ടത്തില്‍ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കാനുള്ള നീക്കം വരെ നടത്തിയിരുന്നു.തുടര്‍ന്ന്‌ നടന്ന യോഗത്തില്‍ എം ജെ ജേക്കബ്ബ്‌, ജോസഫ്‌ ജോണ്‍, ജിമ്മി മറ്റത്തിപ്പാറ, മനോഹര്‍ നടുവിലേടത്ത്‌. എം മോനിച്ചന്‍ തുടങ്ങിയവര്‍
സംസാരിച്ചു
തുടര്‍ന്ന്‌ മുന്‍ മന്ത്രിയും എംഎല്‍എയുമായ പി ജെ ജോസഫ്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. തന്റെ എംഎല്‍എ ജീവിതത്തില്‍ തൊടുപുഴ പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ച്‌ ആദ്യത്തെ അനുഭവമാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ തുടര്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി. ഏറെ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന പൊതു പ്രവര്‍ത്തകനായിരുന്നു രാജീവ്‌ ഭാസ്‌ക്കരനെന്നും അദ്ദേഹത്തെ ആക്രമിച്ച പ്രതികളെ ജയിലില്‍ അടയ്‌ക്കാന്‍ തയ്യാറാകണമെന്നും ജോസഫ്‌ പറഞ്ഞു.
മുന്‍ ഡിസിസി പ്രസിഡന്റ്‌ റോയി കെ പൗലോസ്‌, മുസ്ലീം ലീഗ്‌ നേതാവ്‌ ടി എം സലിം, സിഎം പി ജില്ലാ സെക്രട്ടറി കെ സുരേഷ്‌ ബാബു, തുടങ്ങിയവര്‍ മാര്‍ച്ചിനെ അഭിംസബോധന ചെയ്‌ത്‌ പ്രസംഗിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top