×

കെ വി തോമസ് ഇനി എന്ത് ചെയ്യും ? തോമസിനെതിരെ വംശീയ അധിക്ഷേപം നടത്തുന്നതെന്ന് എ എ റഹീം

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിജത്തോടെ കെ വി തോമസിനെതിരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രോഷം അണപൊട്ടി.

വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നിലും കെവി തോമസിന്റെ വീട്ടിന് മുന്നിലും ഡിസിസി ഓഫീസിന് മുന്നിലും സംഘടിപ്പിച്ച ആഹ്ളാദപ്രകടനങ്ങള്‍ നേതാവിനെതിരായ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനുള്ള വേദി കൂടിയായി.

കെ വി തോമസിന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌ പൊലീസ് തടഞ്ഞത് ഉന്തിനും തള്ളിനും കാരണമായി. വീടിന് മുന്നില്‍ തിരുത വിറ്റുകൊണ്ടായിരുന്നു പിന്നീടുള്ള പ്രവര്‍ത്തകരുടെ പ്രതിഷേധം. പിന്നാലെയെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടിന് നേരെ മുട്ടയേറ് നടത്തി. ഇവരെ പൊലീസ് നീക്കം ചെയ്തു. കെ വി തോമസിന്റെ വീടിന് പൊലീസ് സുരക്ഷ ശക്തിപ്പെടുത്തി. വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ തോമസിന്റെ പടമുള്ള പോസ്റ്ററുകള്‍ കത്തിച്ചും പ്രതിഷേധമുണ്ടായി.

 

ഡിസിസി ഓഫിസിലെ ശിലാഫലകത്തിലെ പേര് പ്രതിഷേധക്കാര്‍ കറുത്ത ടേപ്പ് വച്ച്‌ മറച്ചു. തുടക്കത്തില്‍ ഉമ ലീഡ് നേടിത്തുടങ്ങിയപ്പോള്‍ തന്നെ കെ വി തോമസിനെതിരെ മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. നിന്നെ പിന്നെ കണ്ടോളാം എന്നായിരുന്നു പ്രവര്‍ത്തകര്‍ വിളിച്ചുപറഞ്ഞത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്ബാണ് കോണ്‍ഗ്രസുമായി കെ വി തോമസ് തെറ്റിപ്പിരിഞ്ഞത്. പാര്‍ട്ടി വിലക്കിയിട്ടും സി പി എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതോടെയായിരുന്നു ഇത്. തുടര്‍ന്ന് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ രംഗത്ത് വരികയും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി മുഖ്യമന്ത്രിയോടൊപ്പം വേദി പങ്കിടുകയും ചെയ്തു. ഇതോടെ എല്ലാം സമ്മാനിച്ച പാര്‍ട്ടിയെ കെ വി തോമസ് പിന്നില്‍ നിന്ന് കുത്തിയെന്ന വികാരം സാധാരണ പ്രവര്‍ത്തകരില്‍ ഉള്‍പ്പടെ ശക്തമായി. ഇതാണ് അദ്ദേഹത്തിനെതിരെ അവര്‍ രംഗത്തുവരാന്‍ കാരണം.

തൃക്കാക്കരയില്‍ വ്യക്തമായ സ്വാധീനമുള്ള കെ വി താേമസ് തങ്ങളുടെ പക്ഷത്തേക്ക് വരുന്നത് കാര്യമായ പ്രയോജനം ചെയ്യുമെന്നായിരുന്നു എല്‍ ഡി എഫ് കണക്കുകൂട്ടല്‍. പക്ഷേ, അദ്ദേഹത്തിന്റെ വരവ് ഒരു നേട്ടവുമുണ്ടാക്കിയില്ലെന്നു മാത്രമല്ല കാര്യമായ കോട്ടമുണ്ടാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് ഫലം കെ വി തോമസ് എന്ന രാഷ്ട്രീയക്കാരന്റെ അവസാനം ആകും എന്ന് കരുതുന്നവരും ഉണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top