കൊട്ടാരക്കര: ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസില്‍ പ്രതി സന്ദീപിന് വേണ്ടി അഭിഭാഷകന്‍ ബി എ ആളൂര്‍ ഹാജരായി. സന്ദീപിനെ ശനിയാഴ്ച വരെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.
കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. വന്ദനയെ കുത്താന്‍ ഉപയോഗിച്ച കത്രിക സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തതിനാല്‍ തെളിവെടുപ്പിന് പ്രതിയെ കസ്റ്റഡിയില്‍ വിടേണ്ട കാര്യമില്ലെന്ന് ആളൂര്‍ കോടതിയില്‍ വാദിച്ചു.
എന്നാല്‍ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വിടണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു. ഡോക്ടറെ ആക്രമിച്ചതുകൊണ്ട് സന്ദീപിന് വൈദ്യസഹായം ലഭിച്ചില്ല എന്നും ആളൂര്‍ ആരോപിച്ചു. സന്ദീപിന്റെ ഇടതു കാലിന് പരിക്ക് പറ്റി, മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. ഇതിനാല്‍ ഇയാളെ കസ്റ്റഡിയില്‍ വിടരുതെന്നായിരുന്നു ആളൂരിന്റെ ആവശ്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്