25 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍; അവധിയില്‍ പോകാന്‍ നിര്‍ദേശം; ശസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ചേക്കും
തിരുവനന്തപുരം: സ്‌പെയിനില്‍ പഠന ക്യാംപിന് പോയി തിരികെയെത്തിയ തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഡോക്ടര്‍ ജോലി ചെയ്ത ആശുപത്രിയില്‍ ജാഗ്രതാ നിര്‍ദേശം. അഞ്ച് വിഭാഗങ്ങളിലെ ഡോക്ടര്‍മാരോട് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടറുമായി സഹകരിച്ച 25 ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരടക്കം നിരീക്ഷണത്തിലാണ്.
മാര്‍ച്ച് ഒന്നിനാണ് ഡോക്ടര്‍ വിദേശത്തുനിന്നും മടങ്ങിയെത്തിയത്. തുടര്‍ന്നുള്ള ആറ് ദിവസങ്ങളില്‍ ഡോക്ടര്‍ ആശുപത്രിയില്‍ ജോലിക്കെത്തിയിരിരുന്നു. സര്‍ജറി ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പങ്കാളിയായിരുന്നു. ഡോക്ടറുമായി ബന്ധപ്പെട്ടവരുടെ റൂട്ട്മാപ്പ് ഇന്ന് തന്നെ തയ്യാറാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു
ആദ്യമായാണ് കേരളത്തില്‍ ഡോക്ടര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് 10,944 പേരാണ് നിരീക്ഷണത്തിലുള്ളത്. 10,655 പേര് വീടുകളിലും 289 പേര് ആശുപത്രികളിലുമാണ്. വീടുകളില്‍ കഴിയുന്നവര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് കര്‍ശന ഇടപെടലുകള്‍ നടത്താന്‍ തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി.
നിരീക്ഷണത്തിലുള്ളവരുടെ വീടുകള്‍ ആരോഗ്യ വളന്റിയര്‍മാര്‍ സന്ദര്‍ശിക്കും. ഒപ്പം ജനമൈത്രി പൊലീസുമുണ്ടാകും. ഭയന്ന് പുറത്തിറങ്ങാനാകാത്ത സ്ഥിതി നിലവിലില്ലെന്ന് മന്ത്രി വ്യക്തമാക്കി. കൂട്ടം കൂടരുതെന്ന നിര്‍ദേശം മാത്രമാണ് നല്‍കിയത്. ജനജീവിതം സ്തംഭിപ്പിക്കുന്ന സ്ഥിതിയുണ്ടാകരുതെന്ന് അവര്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്