എന്നെ സംഘടന പുറത്താക്കിയതിനോ തിരിച്ചെടുത്തതിനോ രേഖയില്ല: ദിലീപ്
ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജിവെച്ചിരുന്നു. ഇത്രയും ക്രൂരമായ അനുഭവം താന്‍ നേരിട്ടും കുറ്റാരോപിതനായ നടനെയാണ് സംഘടന പിന്തുണയ്ക്കുന്നതെന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിയിരുന്നു. കൂടാതെ തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് നടനാണെന്നും അമ്മയ്ക്ക് പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ലെന്നും നടി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ദിലീപ്. സുഹൃത്തുക്കളോടാണ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയ്ക്കു പരാതി ലഭിച്ചെങ്കില്‍ വിശദീകരണം ചോദിക്കണമായിരുന്നു. തന്നെ പുറത്താക്കിയത് രേഖാമൂലം അറിയിച്ചിട്ടില്ല, തിരിച്ചെടുത്തതിനും രേഖയില്ല. മാത്രമല്ല, ജാമ്യത്തില്‍ കഴിയുന്നതിനാല്‍ പരസ്യപ്രതികരണത്തിനു നിയമവിലക്കുണ്ടെന്നും ദിലീപ് സുഹൃത്തുക്കളോട് അറിയിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്