ഉണ്ട എവിടെ മാമാ? കേരള പൊലീസിന്‍ റെപത്തു ലക്ഷത്തിലധികം ഫോളേവേഴ്സുള്ള ഫേസ്ബുക്ക് പേജില്‍ ട്രോള്‍ മഴ
പഴയ പോസ്റ്റുകള്‍ക്ക് താഴെയാണ് കമന്‍റുകള്‍.
ഫേസ്ബുക്കില്‍ പത്തു ലക്ഷത്തിലധികം ഫോളേവേഴ്സുള്ള ജനകീയ പേജാണ് കേരള പൊലീസിന്‍റേത്. പല പോസ്റ്റുകള്‍ക്കും പതിനായിരക്കണക്കിന് ലൈക്കും കിട്ടാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്ന സിഎജി റിപ്പോര്‍ട്ട് കേരള പൊലീസിനെ ആകെ പിടിച്ചു കുലക്കിയിട്ടുണ്ട്. ഡിജിപി മുതല്‍ സാധാ പൊലീസുകാര്‍ പോലും സംശയത്തിന്‍റെ നിഴലിലാണ്.
ഉണ്ടയും തോക്കും ഒക്കേ പോയല്ലേ…? ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ മേജര്‍ രവി സാര്‍ പറഞ്ഞത് ഓര്‍മ വന്നു. ‘സ്വന്തം സ്റ്റേഷന്റെ സ്വത്ത് സൂക്ഷിക്കാന്‍ കഴിയാത്ത നിങ്ങളാണോ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുന്നത് ?’ ഇതാണ് ഒരാളുടെ കമന്‍റ്. ഇത്തരത്തില്‍ ആഭ്യന്തര മന്ത്രി പിണറായി വിജയനെയും പൊലീസിനെയും പരഹസിച്ചു കൊണ്ടുള്ളതാണ് കമന്‍റുകളില്‍ കൂടുതലും.
കോടികളുടെ അഴിമതിയും വെടിയുണ്ട നഷ്ടപ്പെട്ടതടക്കം നിരവധി കണ്ടെത്തലുകളാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. ഇതോടെയാണ് പൊലീസിന്‍റെ പേജില്‍ കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഉണ്ട എവിടെ മാമാ എന്ന രീതിയിലുള്ള ഹാഷ് ടാഗുകളും പ്രചരിക്കുന്നുണ്ട്. വിവാദത്തിന് ശേഷം പുതിയ പോസ്റ്റുകളൊന്നും പേജില്‍ അപ്ഡേറ്റ് ചെയ്തിട്ടില്ല. അതുകൊണ്ട് പഴയ പോസ്റ്റുകള്‍ക്ക് താഴെയാണ് കമന്‍റുകള്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്