കേന്ദ്ര നിര്‍ദ്ദേശം കൂടുതല്‍ കര്‍ശനമാക്കാന്‍ നമുക്ക് കഴിയും – പക്ഷേ ഇളവ് വരുത്താന്‍ സാധിക്കില്ല – ചീഫ് സെക്രട്ടറി ടോം ജോസ് പറയുന്നത് ഇങ്ങനെ
തിരുവനന്തപുരം: റെഡ്, ഗ്രീന്‍ സോണുകള്‍ പുനഃക്രമീകരിക്കുന്നത് സംസ്ഥാനത്തെ വിദഗ്ദ്ധ സമിതി പരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കേന്ദ്രം ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ വെള്ളം ചേര്‍ക്കില്ലെന്നും ലോക്ക്ഡൗണ്‍ ഇളവ് സംബന്ധിച്ച കേന്ദ്രമാനദണ്ഡങ്ങള്‍ സംസ്ഥാനം പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് മെയ് 3 കഴിഞ്ഞും പൊതുഗതാഗതം ഉണ്ടാവില്ല. റെഡ് സോണ്‍ സംബന്ധിച്ച് ആശയക്കുഴപ്പം ഇല്ല. ഹോട്ട് സ്പോട്ട് മേഖലകളില്‍ ഇളവ് ഇല്ല. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ സോണുകള്‍ മാറുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
ജില്ലകളെ വിവിധ സോണുകളായി തരംതിരിച്ചതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയുടെ പ്രതികരണം. കോട്ടയം, കണ്ണൂര്‍ ജില്ലകളെ റെഡ്സോണിലുള്‍പ്പെടുത്തിയ കേന്ദ്രം എറണാകുളവും വയനാടും ഗ്രീന്‍ സോണിലും ഉള്‍പ്പെടുത്തി. ബാക്കി പത്തു ജില്ലകളും ഓറഞ്ച് സോണിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്