×

മനോരമയുടെ ദീപു രേവതിയോട് കലിപ്പ് ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ –  “ആ പൂതി മനസീ വച്ചാ മതീ. തക്കാലം മൈക്ക് അടുത്തയാള്‍ക്ക് മൈക്ക് കൊടുക്കൂ…” 

മനോരമയുടെ ദീപു രേവതിയോട് കലിപ്പിച്ച്ു-  മുഖ്യമന്ത്രി –

“ആ പൂതി മനസീ വച്ചാ മതീ.
തക്കാലം മൈക്ക് അടുത്തയാള്‍ക്ക് മൈക്ക് കൊടുക്കൂ…”  വാക്കുകള്‍

 

തിരുവനന്തപുരം : സിബിഐ അന്വേഷണം ഭയപ്പെട്ടുകൊണ്ടാണോ വിജിലന്‍സ് അന്വേഷണമെന്ന മനോരമ ന്യൂസ് ചാനലിന്റെ ദീപു രേവതിയോട് ചോദ്യത്തോട് മുഖ്യമന്ത്രിയുടെ മറുപടിയാണ് ഇന്ന് സോഷ്യല്‍ മീഡിയായില്‍ വൈറല്‍ ആയിരിക്കുന്നത്.

ഇവിടടെ അന്വേഷണം നടക്കുന്നില്ലാല്ലോ നടക്കുന്നില്ലായെന്നായിരുന്നു ആദ്യ പരാതി. യഥാര്‍ത്ഥ വസ്തുതകള്‍ പുറത്ത് വരട്ടെ. അന്വേഷണ ഏജന്‍സി അവരുടെ കണ്ടെത്തല്‍ സര്‍ക്കാരിന് നല്‍കട്ടെ. ഇപ്പോള്‍ കേരളത്തിലെ ഏജന്‍സി അന്വേഷിക്കട്ടെ… പിന്നെ… ആ പൂതി മനസീ വച്ചാ മതീട്ടോ.. അതങ്ങ് മനസില്‍ വച്ചാല്‍ മതീ. ഇത് പറഞ്ഞത് പ്രതിപക്ഷമല്ലാല്ലോ. ഇത് നിങ്ങള്‍ അല്ലേ ഇപ്പോള്‍ ചോദിച്ചത്.

 

വിജിലന്‍സ് സ്വതന്ത്ര ഏജന്‍സിയാണ്. ഏതൊരു അനുഭവമാണ് നിങ്ങള്‍ക്കുള്ളത്. ഞാന്‍ പറഞ്ഞില്ലേ.. എന്ത് ആരോപണം. എന്ത് അസംബന്ധവും വിളിച്ച് പറയാനുള്ള നാക്ക് ഉണ്ടെന്ന് കരുതി അസംബന്ധം പറയരുത്. ഇത് ആക്ഷേപം അല്ല. അസംബന്ധം അല്ല. നിങ്ങക്ക് വേറെ എന്തോ ഉദ്ദേശ്യം ഉണ്ട്. അത് മനസീ വച്ചാ മതീ. അന്വേഷണം നടന്ന് റിപ്പോര്‍ട്ട് വരട്ടെ. നിങ്ങള്‍ക്ക് സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യത്തില്‍ വ്യക്തതയാണ് ആവശ്യമെങ്കില്‍ അത് ഞാന്‍ തരും.
അസംബന്ധചോദ്യങ്ങള്‍ അസംബന്ധം തന്നെയാണ്. ആര്‍ക്കെങ്കിലും എന്തെങ്കിലും തോന്നി വിളിച്ചു പറഞ്ഞാല്‍ ശരിയാണോ
തക്കാലം വേറെയാള്‍ക്ക് മൈക്ക് കൊടുക്കൂ…മൈക്ക് കൊടുക്കൂ.

ഈ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറള്‍ ആയിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top