×

ഇടുക്കിയില്‍ ജോയ്‌സ് ക്യാമ്പ് ഉണര്‍ന്നു; തൊടുപുഴയിലെ ഭുരിപക്ഷം വിധി നിര്‍ണ്ണയിക്കും –

ജോയ്‌സ് ക്യാമ്പ് ഉണര്‍ന്നു; തൊടുപുഴയിലെ ഭുരിപക്ഷം
വിധി നിര്‍ണ്ണയിക്കും- രണ്ടിലക്കാരും നിരാശയിലായി

 

 

പീരുമേട് : ഐ ഗ്രൂപ്പുകാര്‍ വീടുകയറാനും പോസ്റ്റര്‍ ഒട്ടിക്കാനും ഇറങ്ങാത്തത് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും കടുത്ത നിരാശയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. കൈപ്പത്തിയില്‍ ജയിച് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ മാത്രമാണ് അതാത് വാര്‍ഡുകളിലും ബൂത്തുകളിലും പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. കഴിഞ്ഞ നിയമസഭയിലേക്ക് മല്‍സരിച്ച് തോറ്റ കോണ്‍ഗ്രസ് നേതാക്കളും കളത്തിലേക്കിറങ്ങിയിട്ടില്ല. അതുപോലെ പ്രചരണ രംഗത്ത് ചെലവാക്കാനുള്ള തുക പോലും അതാത് ബൂത്തു കമ്മിറ്റികള്‍ സമാഹരിക്കുകയോ കണ്ടെത്തുകയോ ചെയ്തിട്ടില്ലായെന്നും ആരോപണങ്ങളുണ്ട്. തങ്ങള്‍ക്ക് കിട്ടുന്ന മാസ അലവന്‍സില്‍ നിന്നും എത്രമാത്രം തുക തിരഞ്ഞെടുപ്പിനായി ചെലവഴിക്കാന്‍ സാധിക്കും. കഴിഞ്ഞ മാസം കിട്ടിയ മുഴുവന്‍ അലവന്‍സ് തുകയും പ്രചരണത്തിനായി ചെലവാക്കിയെന്ന് പഞ്ചായത്ത് മെമ്പര്‍മാര്‍ പറയുന്നു. പണം ഇല്ലാത്തതോടെ കുടുംബയോഗങ്ങള്‍ പോലും പല ബൂത്തുകളിലും നട്ന്നിട്ടില്ല. വിജയിക്കുമെന്ന അമിത പ്രതീക്ഷയും കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. കാട് കുലുക്കിയുള്ള വമ്പന്‍ പ്രചരണമാണ് ജോയസ് നടത്തുന്നത്. ഇനി വെറും രണ്ടാഴ്ച മാത്രമേ തിരഞ്ഞെടുപ്പിനായി അവശേഷിക്കുന്നുള്ളൂ.
പല ബൂത്തുകളിലും മാണി ഗ്രൂപ്പുകാര് സജീവമായിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് ഇറങ്ങിയിട്ടില്ല. ഇത് മാണി ഗ്രൂപ്പ് ക്യാമ്പിനെയും നിരാശയിലാക്കിയിട്ടുണ്ട്.
തൊടുപുഴയില്‍ നിന്നും 25,000 – 30,000 ത്തിനും ഇടയില്‍ ഡീനിന് ഭൂരിപക്ഷം നേടിക്കൊടുക്കുമെന്നാണ് ജോസഫ് പറഞ്ഞിട്ടുള്ളത്. ഇതിനായി പി ജെ ജോസഫ് അഹോരാത്രം പണിയെടുക്കുന്നുമുണ്ട്.് മുവാറ്റുപുഴിലും പീരുമേട്ടിലും ദേവികുളത്തും പല ബൂത്തുകളിലും വീടുകയറ്റം നടന്നിട്ടില്ല.
തൊടുപുഴയില്‍ ഡീനിന് ലഭിക്കുന്ന ഭൂരിപക്ഷമായിരിക്കും വിധി നിര്‍ണ്ണയിക്കുക. റോയി വാരികാട്ടിന് ലഭിച്ചതിനേക്കാല്‍ 15,000 വോട്ടെങ്കിലും കൂടുതലായി സമാഹരിക്കാന്‍ ജോയിസിന് സാധിച്ചേക്കും. ഉടുമ്പന്‍ചോല, ദേവികുളം, കോതമംഗലം എന്നീ മണ്ഡലങ്ങളില്‍ നിന്നായി 50,000 വോട്ടുകള്‍ ഭൂരിപക്ഷം ജോയിസിന് ലഭിച്ചേക്കും. പീരുമേട്ടിലും ഇടുക്കിയും മുവാറ്റുപുഴയിലും നേരിയ ഭൂരിപക്ഷമാണ് ഡീനിന് കണക്ക് കൂട്ടുന്നത്. മൂന്ന് മണ്ഡലങ്ങളില്‍ നിന്നായി 20,000 വോട്ടുകള്‍ എങ്കിലും യുഡിഎഫ് ലീഡ് ചെയ്യുകയും തൊടുപുഴയില്‍ നിന്ന് 25,000 വോട്ടുകള്‍ കരസ്ഥമാക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ യുഡിഎഫിന് വിജയിക്കാന്‍ സാധ്യമാവൂവെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

 

രാഹുല്‍ ഗാന്ധിയെ കാണാന്‍ ഡീന്‍ ഇല്ലെങ്കിലും കുഴപ്പമില്ലെന്ന നിലപാടില്‍ ഒറു വിഭാഗം ക്രൈസ്തവ പുരോഹിതന്‍മാര്‍. അറയ്ക്കല്‍ പിതാവ്ുണ്ടെങ്കിലും ഒരു രാഷ്ട്രീയക്കാരനായി ജോയിസ് ജോര്‍ജ്ജ് ഉണ്ടാവേണ്ടത് ക്രൈസ്തവ സഭയുടെ ആവശ്യമാണ്. ജയിക്കാന്‍ സാധ്യതയുള്ള 20 എം പി മാരില്‍ ഏക റോമന്‍ കത്തോലിക്കാ വിഭാഗത്തില്‍ പെട്ടത് ജോയിസ് ജോര്‍ജ്ജ് മാത്രമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പല മാധ്യമ സ്ഥാപനങ്ങളും നടത്തിയ സര്‍വ്വേ റിപ്പോര്‍്ട്ടുകളിലും ഇതുണ്ട്.

എന്നാല്‍ പിണറായി വിജയനെയും മറ്റ് മന്ത്രിമാരെയും കണ്ട് സമ്മര്‍ദ്ദം ചെലുത്താന്‍ ജോയിസെന്ന മധ്യസ്ഥന്‍ ജയിക്കാതെ എന്ത് ചെയ്യുമെന്ന വിഷമ വൃത്തത്തിലാണ് റോമന്‍ കത്തോലിക്ക വിഭാഗത്തിലെ വൈദികര്‍ എന്ന് റിപ്പോര്‍ട്ടുകള്‍.

മോദിയെ കാണാനും അമിത് ഷായെ കാണാനും അല്‍ഫോന്‍സ് കണ്ണന്താനവും ജോര്‍ജ്ജ് കുര്യനും പി സി തോമസും ഉണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദ ശക്തിയാവാന്‍ ജോയിസ് ജോര്‍ജ്ജിന്റെ വിജയം അനിവാര്യമെന്ന കണ്ടെത്തിലലാണ് ഹൈറേഞ്ച് സംരക്ഷണ സമിതി പ്രവര്‍ത്തകരായ വൈദികര്‍ ഇേേപ്പാള്‍ കാണുന്നത്. ഇത് തന്നെയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയവും. ഫ്രാന്‍സീസ് ജോര്‍ജ്ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസും ജോയ്‌സിന്റെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുകയാണ്.

എന്നാല്‍ പി ജെ ജോസഫും റോഷി അഗസ്റ്റിയനും എന്ത് വില കൊടുത്തും ഡീനിനെ വിജയിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. തൊടുപുഴ മണ്ഡലത്തില്‍ നിന്നും 30,000 വോട്ടും ഇടുക്കി മണ്ഡലത്തില്‍ നിന്നും റോഷിക്ക് ലഭിച്ച ലീഡായ 10,0000 വോട്ടും ലീഡാണ് പ്രധാനമായും ഡീനിന്റെ വിജയത്തിലേക്ക് നയിക്കുന്നത്.
ബാക്കിയുള്ള പീരുമേട്ടിലും മുവാറ്റുപുഴയിലും മൂവായിരം വോട്ട് വീതം ആറായിരം വോട്ടാണ് ഡീനിന് ലീഡായി ഇപ്പോള്‍ സര്‍വ്വേകളിലും മറ്റും കണക്കാക്കിയിരിക്കുന്നത്. അതായത് നാല് മണ്ഡലങ്ങളില്‍ ജോയിസ് ലീഡ് ചെയ്യുമ്പോള്‍ മൂന്ന് മണ്ഡലങ്ങളില്‍ ഡീന്‍ കുര്യാക്കോസ് ലീഡ് ചെയ്‌തേക്കും. മൂന്ന് നിയോജക മണ്ഡലങ്ങളില്‍ നിന്നായി 50,000 വോട്ട് ലീഡുണ്ടായേക്കും. ഈ 50,000 വോട്ട് മറിക്കാന്‍ എല്‍ഡിിഎഫിന് സാധ്യമായെങ്കില്‍ മാത്രമേ ജോയിസിന്റെ വിജയം സുനിശ്ചിതമാകൂ. അതായാത് ഉടുമ്പന്‍ചോലയിലും ദേവികുളത്തും കോതമംഗലത്തും പീരുമേട്ടില്‍ നിന്നും 50,000 വോട്ടില്‍ കൂടുതല്‍ ലീഡ് ജോയിസ് ശേഖരിക്കുമോയെന്നതാണ് ഇടുക്കിയിലെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത്.
പ്രതിദിനം മൂന്നോളം യോഗങ്ങളിലാണ് ഡീനിനായി മാത്രം പി ജെ ജോസഫ് എത്തിപ്പെടുന്നുണ്ട്. കൂടാതെ എല്ലാ കേരള കോണ്‍ഗ്രസ് എം നേതാക്കളോടും യോഗം വിളിച്ച് ഇടുക്കിയില്‍ യുഡിഎഫ് ശക്തിപ്പെടേണ്ട സാഹചര്യവും എല്ലാ യോഗങ്ങളിലും അദ്ദേഹം ശക്തമായി വാദിക്കുന്നു. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി വിജയിക്കേണ്ടത് തങ്ങളുടെ കൂടെ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. പി ജെ ജോസഫിന് 45,000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. എന്നാല്‍ അന്നത്തെ എതിരാളി റോയി വാരികാട്ടായിരുന്നു എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. റോയി വാരികാട്ട് വെറും 32,000 വോട്ടാണ് ശേഖരിച്ചത്. എന്നാല്‍ ഇതില്‍ കൂടുതല്‍ വോട്ട് ജോയിസിന് തൊടുപുഴ മണ്ഡലം സമ്മാനിക്കും. അങ്ങനെ ഏത് സാഹചര്യത്തിലും 30,000 വോട്ട് ലീഡ് ഉണ്ടാക്കി നല്‍കുമെന്ന് അദ്ദേഹം വസ്തുതകളുടെ കണക്കുകള്‍ നിരത്തി സ്ഥാപിക്കുന്നു. കഴിഞ്ഞ 2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 60,000 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥി കരസ്ഥമാക്കിയത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 7 മണ്ഡലങ്ങളില്‍ നിന്നുമായി ഇത് 1,30,000 വോട്ടായി വര്‍ധിപ്പിച്ചിട്ടുണ്ട്. ആ വോട്ടുകളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ബിജു കൃഷ്ണന്‍ കരസ്ഥമാക്കുമെന്നും സര്‍വ്വേകള്‍ ചൂണ്ടിക്കാട്ടുന്നു. എന്‍ഡിഎ പിടിക്കുന്ന വോട്ടുകള്‍ ആരുടെ പെട്ടിയില്‍ വീഴേണ്ടതായിരിക്കും എന്നാണ് ഇനി അറിയാനുള്ളത്. ഉടുമ്പന്‍ചോല മണ്ഡലമാണ് ജോയിസിന് ഏറ്റവും ലീഡ് കരസ്ഥമാക്കുമെന്ന് പറയുന്ന മണ്ഡലം. എന്നാല്‍ ഇവിടെ നിന്നും ആയിരം വോട്ടുകള്‍ക്കാണ് എം എം മണി ജയിച്ച് വൈദ്യുതി മന്ത്രിയാവുന്നത്. എന്നാല്‍ ജോയിസിന്റെ കാര്യത്തില്‍ അത് 12,000 വോട്ടെങ്കിലും ലീഡ് ഉണ്ടാക്കുമെന്ന് എല്‍ഡിഎഫിന്റെ നേതാക്കള്‍ പറയുന്നു. ഇടുക്കി മണ്ഡലത്തിലും 12,000 വോട്ടുകള്‍ അധികമായി ശേഖരിക്കുമെന്നാണ് അവര്‍ കണക്ക് കൂട്ടുന്നത്. എന്നാല്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ മണിക്കുട്ടന്‍ സംഘവും ചേര്‍ന്ന് ധാരാളം വോട്ടുകള്‍ ജോയിസിന് ലഭ്യമാക്കാന്‍ സാഹചര്യം ഉണ്ടാക്കിയിരുന്നു. ഇതിനായി അഞ്ച് വര്‍ഷം മുമ്പ് വിപുലമായ ക്യാമ്പയിനുകളും നടത്തിയിരുന്നു. ഇത് എന്നാല്‍ ഇപ്പോള്‍ അത്ര ഫലപ്രദമല്ല.
ഇടുക്കി രൂപതയുടെ മെത്രാന്‍ ഒരു വൈദികരും രാഷ്ടരീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പില്‍ ചട്ടുകമായി മാറാന്‍ പാടില്ലായെന്ന് തരത്തിലുള്ള സര്‍ക്കുലറുകള്‍ ഇറക്കിയിരുന്നു.
കഴിഞ്ഞ തവണ തോറ്റ ഡീനിന് ചെറിയ തോതില്‍ സഹതാപ തരംഗവും രക്തസാക്ഷി പരിവേഷവും ലഭിച്ചിട്ടുണ്ടെന്നുള്ളത് ഇടതുപക്ഷത്തെ കൂടുതലായി പ്രവര്‍ത്തിക്കാനുള്ള പ്രചോദനം ലഭിച്ചിട്ടുള്ളത്. എല്ലാ കുടുംബയോഗങ്ങള്‍ക്കും ജില്ലാ തലത്തിലുള്ള നേതാക്കളാണ് എല്‍ഡിഎഫിനായി വിവിധ പഞ്ചായത്തുകളില്‍ എത്തിയിട്ടുള്ളത്. സിപിഐ ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ കെ കെ ശിവരാമന്‍ എല്ലാ പഞ്ചായത്തുകളിലും തന്റെയും മറ്റ് പാര്‍ട്ടി നേതാക്കളുടേയും സാന്നിധ്യം ഉറപ്പ് വരുത്തിയാണ് പ്രവര്‍ത്തനം നടത്തുന്നത്. എല്ലാ ദിവസവും രാത്രി 8 മണിക്ക് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ചകളും പുതു തന്ത്രങ്ങളും രൂപപ്പെടുത്തുന്നുണ്ട്.
പല ബൂത്തുകളിലും ഡീന്‍ കുര്യാക്കോസിന്റെ പോസ്റ്ററുകള്‍ പോലും എത്തിയിട്ടില്ലായെന്നതാണ് കോണ്‍ഗ്രസുകാരും കേരള കോണ്‍ഗ്രസുകാരും ഇപ്പോള്‍ പരാതിപ്പെടുന്നത്. ഐ ഗ്രൂപ്പുകാര്‍ കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ കാല് വാരുമോയെന്ന ഭീതിയും എ ഗ്രൂപ്പുകാര്‍ക്കും മാണി ഗ്രൂപ്പുകാര്‍ക്കും ഉണ്ട്. എന്നാല്‍ എല്ലാ ഐഗ്രൂപ്പ് നേതാക്കളും നിരീക്ഷണത്തിലാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ തന്നെ പറയുന്നു. കഴിഞ്ഞ തവണ ആയിരം ബൂത്തുകളില്‍ നിന്നായി 25,000 ത്തോളം വോട്ടകുള്‍ ഡീനിന് നഷ്ടപ്പെട്ടതായാണ് കെപിസിസി വിലയിരുത്തല്‍.

പ്രചരണ രംഗത്ത് ഏറെ മുന്നേറിയാണ് എന്‍ഡിഎ നേതൃത്വം മുന്നോട്ട് പോകുന്നത്. ബിജെപി നേതാക്കളും ഒന്നടങ്കം ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ബിജു കൃഷ്ണന്റെ വിജയത്തിനായി അഗോരാത്രം പണിയെടുക്കുന്നുണ്ട്. എന്നാല്‍ മിക്ക ബൂത്തുകളിലും ബിജു കൃഷ്ണന്റെ പോസ്റ്ററുകള്‍ പതിപ്പിക്കുന്നതില്‍ ഏറെ മുന്നേറിയിട്ടുണ്ട്. എന്നാല്‍ പല ബൂത്തുകളിലും വീടു കയറ്റം ആരംഭിച്ചിട്ടില്ലായെന്നാണ് റിപ്പോര്‍ട്ടകള്‍. രണ്ട് മുന്നണി സ്ഥാനാര്‍ത്ഥികളും ഒരു വട്ടം നോട്ടീസും അഭ്യര്‍ത്ഥനയുമായി വീട് കയറ്റം നടത്തിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top