മകളെ ശല്യപ്പെടുത്തിയ ‘കാമുകനെ മകളുടെ വാപ്പ സിദ്ധിഖ് കൊലപ്പെടുത്തി ; അവിഹിതം വാപ്പായെ അറിയിച്ചത് അപകടം പറ്റി കിടപ്പിലായ മരുമകന്‍….. . തൊടുപുഴയിലെ കൊലപാതകം ; സംഭവം ഇങ്ങനെ –
തൊടുപുഴ: അര്‍ധരാത്രി കാമുകിയായ വീട്ടമ്മയെ കാണാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. തൊടുപുഴ വെങ്ങല്ലൂര്‍ അച്ചന്‍കവല പുളിയ്ക്കല്‍ സിയാദ് (കോക്കര്‍-34) ആണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ പിതാവ് വെങ്ങല്ലൂര്‍ വരാരപ്പിള്ളില്‍ സിദ്ദിഖിനെ (51) പോലീസ് തെരയുന്നു.
ഇന്നലെ രാത്രി 12 ഓടെയായിരുന്നു സംഭവം. കെട്ടിടങ്ങള്‍ക്ക് മുകളില്‍ ഷീറ്റ് മേയുന്ന ഡ്രസ് വര്‍ക്ക് തൊഴിലാളിയായിരുന്നു സിയാദ്. തടിപ്പണി തൊഴിലാളിയാണ് സിദ്ദിഖ്.
ഭര്‍തൃമതിയായ യുവതിയുമായി നേരത്തെ തന്നെ ബന്ധം പുലര്‍ത്തിയിരുന്ന സിയാദ് ഇന്നലെ രാത്രിയില്‍ ഇവരുടെ വീട്ടിലെത്തി. ഇയാള്‍ വീട്ടിലെത്തിയ വിവരമറിഞ്ഞ ഭര്‍ത്താവും സിയാദും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നീട് ഇയാളെ വീട്ടില്‍ നിന്നും ഇറക്കി വിടുകയായിരുന്നു.
തുടര്‍ന്ന് ഈ വിവരം സിദ്ദിക്കിനെ അറിയിച്ചു. ഇതിനിടെ വെങ്ങല്ലൂര്‍ മുസ്‌ളിംപള്ളിയ്ക്കു സമീപത്തു വച്ച് സിദ്ദിക്കും സിയാദും തമ്മില്‍ കണ്ടുമുട്ടുകയും വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. സംഘര്‍ത്തിനിടയില്‍ സിദ്ദിഖ് സിയാദിനെ കത്തിയ്ക്കു കുത്തുകയായിരുന്നു.
ബഹളം കേട്ടെത്തിയ നാട്ടുകാര്‍ സിയാദിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിനു ശേഷം സ്ഥലത്തു നിന്നും പോയ സിദ്ദിഖിനെ പോലീസ് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
പെയിന്റിഗ് തൊഴിലാളിയായ യുവതിയുടെ ഭര്‍ത്താവിന് അപകടം സംഭവിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലാണ്. സിയാദുമായി നേരത്തെ തന്നെ ബന്ധം പുലര്‍ത്തിയിരുന്ന യുവതി മുന്‍പ് ഇയാളുമായി ഒളിച്ചോടിയിരുന്നു. പിന്നീട് പിന്നീട് പോലീസ് ഇടപെട്ട് ഇവരെ വിളിച്ചു വരുത്തി പ്രശ്‌നം രമ്യതയിലാക്കി. എന്നാല്‍ ഇതിനു ശേഷവും ഇയാള്‍ യുവതിയുമായുള്ള ബന്ധം തുടരുകയായിരുന്നു. മരിച്ച സിയാദിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.
തൊടുപുഴ ഡിവൈഎസ്പി കെ.പി.ജോസിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. സിയാദിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്