മായാവതി ഏല്‍പ്പിക്കുന്ന കര്‍ത്തവ്യം ഉത്തരവാദിത്തത്തോടെ നിറവേറ്റു – ഡാനിഷ് അലി ; ബി.എസ്.പിയില്‍ ചേര്‍ന്നു

ജെ.ഡി.എസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബി.എസ്.പിയില്‍ ചേര്‍ന്നു. യു.പിയില്‍ ജെ.ഡി.എസിന് വലിയ സ്വാധീനമില്ല. എെന്റ ജന്മഭൂമിയാണ് എെന്റ കര്‍മ്മഭൂമി. ഭരണഘടന ഭീഷണികള്‍ നേരിടുന്ന കാലത്ത് ശക്തമായ പക്ഷത്തോടൊപ്പം നില്‍ക്കേണ്ടത് ആവശ്യമാണെന്നും ബി.എസ്.പിയില്‍ ചേര്‍ന്നതിന് ശേഷം ഡാനിഷ് അലി വ്യക്തമാക്കി.
ജെ.ഡി.എസില്‍ പ്രവര്ത്തിക്കുേമ്ബാള് പദവികളൊന്നും താന്‍ ആവശ്യപ്പെട്ടിരുന്നില്ല. ദേവഗൗഡ എന്നെ തെരഞ്ഞെടുക്കുകയും പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അദ്ദേഹത്തിെന്റ അനുഗ്രഹത്തോടെയാണ് ബി.എസ്.പിയില്‍ എത്തിയത്. മായാവതി ഏല്‍പ്പിക്കുന്ന കര്‍ത്തവ്യം ഉത്തരവാദിത്തത്തോടെ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനായിരുന്നു ഡാനിഷ് അലി. ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റ് ചര്‍ച്ചകളിലും അദ്ദേഹം സജീവമായി പെങ്കടുത്തിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്