×

ഇനി ഡാം കണ്ട് സഞ്ചരിക്കാം ; ചെറുതോണി, ഇടുക്കി അണക്കെട്ടുകള്‍ക്ക് മുകളിലൂടെ ബസ് സര്‍വീസ്

ഇടുക്കി : ചെറുതോണി, ഇടുക്കി അണക്കെട്ടുകള്‍ക്ക് മുകളിലൂടെ ഇന്നു മുതല്‍ ബസ് സര്‍വീസ് നടത്തും. പ്രളയത്തെ തുടര്‍ന്ന് ചെറുതോണി പാലത്തിലൂടെ വാഹനങ്ങള്‍ ഓടിക്കാന്‍ പറ്റാത്ത സാഹചര്യം വന്നതോടെ, പകരം സംവിധാനം എന്ന നിലയിലാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്. തൊടുപുഴ ഡിപ്പോയില്‍ നിന്ന് കട്ടപ്പനയിലേക്കുള്ള രണ്ട് കെഎസ്‌ആര്‍ടിസി ബസുകളാണ് കുളമാവ്, ചെറുതോണി വഴി ഡാമുകള്‍ക്കു മുകളിലൂടെ ഓടുക.

കട്ടപ്പനയില്‍ നിന്നും പുലര്‍ച്ചെ അഞ്ചു മുതല്‍ വൈകിട്ട് 5.20 വരെ തൊടുപുഴയിലേക്കും, തൊടുപുഴയില്‍ നിന്നു രാവിലെ 6.10 മുതല്‍ വൈകുന്നേരം 6.40 വരെ കട്ടപ്പനയിലേക്കും ഓരോ മണിക്കൂര്‍ ഇടവിട്ട് സര്‍വീസ് ഉണ്ടാകും. കുളമാവ് അണക്കെട്ടിനു മുകളിലൂടെ വാഹനങ്ങള്‍ കടത്തിവിടുമെങ്കിലും ചെറുതോണി, ഇടുക്കി അണക്കെട്ടുകള്‍ക്കു മുകളിലൂടെ വാഹനഗതാഗതം അനുവദിച്ചിരുന്നില്ല.

എന്നാല്‍ 1992ല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയപ്പോള്‍ അണക്കെട്ടുകള്‍ക്കു മുകളിലൂടെ ബസ് സര്‍വീസ് നടത്തിയിരുന്നു.
ചെറുതോണി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ ഇപ്പോഴും തുറന്നിരിക്കുകയാണ്. ഇന്നലെ മുതല്‍ തൊടുപുഴ – ഏലപ്പാറ റൂട്ടിലും ബസ് സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. മറ്റു വാഹനങ്ങള്‍ക്ക് അത്യാവശ്യ സര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top