×

ആംബുലന്‍സിലെ പീഡനം – തൊടുപുഴയില്‍ ദളിത് പ്രതിഷേധം

ആറന്മുളയിൽ 108 ആംബുലൻസിൽ, ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥകൊണ്ട് പീഢനത്തിന് ഇരയായ ദലിത് പെൺകുട്ടിയോടുള്ള സർക്കാരിൻ്റെ അവഗണനയും, വംശീയ വിവേചനവും അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്, തൊടുപുഴയിൽ ദലിത് പ്രതിഷേധം നടന്നു, KDP തൊടുപുഴ സെൻ്റർ കമ്മറ്റി പ്രസിഡൻ്റ് KRഷിജു അദ്ധ്യക്ഷത വഹിച്ചു, KPMS സംസ്ഥാന ജനറൽ സെക്രട്ടറി PP അനിൽകുമാർ ഉദ്ഘാടനം ചെയ്തു, ആരോഗ്യ വകുപ്പിലേ ഉദ്യോഗസ്ഥരേ പ്രതിചേർത്ത് കേസ് ചാർജ്ജ് ചെയ്യണമെന്നും, പെൺകുട്ടിക്ക് സർക്കാർ ജോലി നൽകി പുനരധിവസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു,
KDP സ്റ്റേറ്റ് സെക്രട്ടറി സജി നെല്ലാനിക്കാട്ട് വിഷയാവതരണത്തിൽ, പീഢനത്തിന് ഇരയായ പെൺകുട്ടിക്ക് വിദഗ്ധ ചികിത്സയും, കൗൺസിലിങ്ങും ഉറപ്പാക്കാൻ ഒരു മെഡിക്കൽ ടീമിനെ ചുമതലപ്പെടുത്തണ മെന്നും, അട്രോസിറ്റി ആക്ടിലേ പരമാവധി ശിക്ഷ ഉറപ്പാക്കാൻ അന്വേഷണ ചുമതല ഒരു വനിതാ ഐജിയെ ഏൽപിക്കണമെന്നും ആവശ്യപ്പെട്ടു,CC കൃഷ്ണൻ, CJ ജോർജ്, പൗലോസ് ജോർജ്ജ്, സന്തോഷ് കരിങ്കുന്നം, PM ജോയി, ജോർജ് കൊച്ചുപുര, രാജൻ ഇളംദേശം, എന്നിവർ നേതൃത്വം നൽകി

ആദിവാസി ഫോറം ജില്ലാ പ്രസിഡൻ്റ്, P N മോസ്സസ് സ്വാഗതവും KDP, തൊടുപുഴ സെൻ്റർ വൈസ് പ്രസിഡൻ്റ് M അയ്യപ്പൻ നന്ദിയും പറഞ്ഞു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top