ദളിത് പട്ടിക ജാതി സംഘടനകള്‍ കെഎസ്ആര്‍ടിസിക്ക് മുമ്പിലേക്ക് 28 ന് പ്രതിഷേധ ധര്‍ണ്ണ നടത്തും
തൊടുപുഴ : കെ. പി. എം. എസ് നേതൃത്വത്തില്‍ വിവിധ പട്ടിക ജാതി ദളിത് ഘടനകളുടെസംയുക്താഭിമുഖൃത്തില്‍ കെഎസ്ആര്‍ടിസി തൊടുപുഴ ഡിപ്പോയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും. തൊടുപുഴ കെ. എസ്. ആര്‍. ടി. സി. യില്‍ നിന്നും വര്‍ഷങ്ങളായി നടത്തി വന്നിരുന്ന ആനക്കയം, ചെപ്പുകുളം, മേത്തൊട്ടി, മുള്ളരിങ്ങാട്- വെള്ളക്കയം പുതുപ്പരിയാരം – പെരിയാമ്പ്ര, എന്നി പ്രധാന ഗ്രാമീണ പട്ടിക ജാതി ആദിവാസി കോളനികളിലേക്ക് അടക്കമുള്ള നിരവധി സര്‍വ്വീസുകള്‍ പൂര്‍ണ്ണമായൊ, ഭാഗികമായൊ അധികാരികള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. ഇതുമൂലം വിദ്ദൃാര്‍ത്ഥികളടക്കം ആയിരകണക്കിന് യാത്രക്കാര്‍ കഷ്ടപ്പെടുകയാണ്.
നിരവധി തവണ അനവധി ആളുകള്‍ ആവശൃപ്പെട്ടിട്ടും യാത്രാ ക്‌ളേശം പരിഹരിക്കുവാന്‍ തയ്യാറാവുന്നില്ലാ. ഈ സാഹചരൃത്തില്‍ ഡിപ്പോ അധികാരിയുടെ പിടിപ്പുകേടിലും, ധാര്‍ഷ്ടൃത്തിലും പ്രതിഷേധിച്ചുകൊണ്ട് വിവിധ പട്ടിക ജാതി ദളിത് സംഘടനകള്‍ സംയുക്തമായി ഡിപ്പോയ്ക്ക് പ്രതിഷേധ സംഗമം സംഘടിപ്പിക്കുയാണ്. 28ാം തിയതി വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കെ. പി. എം. എസ്. സംസ്ഥാന സെക്രട്ടറി കെ. എ. മോഹനന്‍ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും.
വിവിധ സംഘടന നേതാക്കളായ കെ. കെ. ജിന്‍ഷു (ദളിത് ഐകൃസമിതി സംസ്ഥാന പ്രസിഡന്റ്) സി. എസ്. സൈജൂ (കെ. പി. വൈ. എം. സംസ്ഥാന പ്രസിഡന്റ്) സജീ നെല്ലാനിക്കാട്ട് (കേരള ദളിത് പാന്തേഴ്‌സ് സംസ്ഥാന സെക്രട്ടറി) വിജോ വിജയന്‍ (നവ ജനാധിപതൃ പാര്‍ട്ടി ജില്ലാ സെക്രട്ടറി) കെ. എം സാബു (ദളിത് പ്രവര്‍ത്തകന്‍) പി. എ. ജോണി (ദളിത് ഐക്യ സമിതി) സനല്‍ ചന്ദ്രന്‍ (കേരള പുലയന്‍ മഹാസഭ താലൂക്ക് സെക്രട്ടറി), മനോജ് ആലക്കോട് (കേരള പുലയന്‍ മഹാസഭ താലൂക്ക് പ്രസിഡന്റ്) തുടങ്ങിയവര്‍ പ്രസംഗിയ്ക്കും.
പട്ടിക ജാതി ദളിത്, മറ്റ് നിര്‍ദ്ദന ജനവിഭാഗങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം വരെ മുടങ്ങുവാന്‍ ഇടയാകുന്ന തരത്തിലുള്ള കെ. എസ്. ആര്‍. ടി. സി അധികാരിയ്‌ക്കെതിരെ മുഖ്യമന്ത്രിക്കും ബന്ധപ്പട്ട മന്ത്രിമാര്‍ക്കും മേല്‍ ഉദ്യോഗസ്ഥര്‍ക്കുമടക്കം പരാതിയും നല്കുമന്ന് ഭാരവാഹികള്‍ അറിയിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്