×

ക്ഷാമബത്ത 360 കോടി; ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പണമായി നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത കുടിശ്ശിക പണമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. 2017 ജൂലായ് ഒന്ന് മുതല്‍ 2018 ജൂണ്‍ 30 വരെ നല്‍കാനുള്ള ക്ഷാമബത്ത ജൂണ്‍മാസത്തെ ശമ്ബളത്തോടൊപ്പം നല്‍കാനാണ് ഉത്തരവായത്. ക്ഷാമബത്തയുടെ രണ്ട് ഗഡുക്കളാണ് ഇപ്പോള്‍ കുടിശ്ശിക ഉള്ളത്.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഗഡു ഡി.എ കുടിശ്ശിക മുഴുവന്‍ പണമായി നല്‍കുന്നതെന്ന് ധനവകുപ്പ് വ്യക്തമാക്കി. മുന്‍ കാലങ്ങളില്‍ ക്ഷാമബത്ത കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. 360 കോടിയുടെ ബാധ്യതയാണ് ഇതുവഴി സര്‍ക്കാരിന് ഉണ്ടാവുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top