നിയോജക മണ്ഡലം സ്വകാര്യ സ്വത്തായി ഉപയോഗിക്കുന്നതല്ല സി പി എമ്മിന്റെ രീതി, രണ്ട് തവണ മത്സരിച്ചവര്‍ മാറും: നയം വ്യക്തമാക്കി എ വിജയരാഘവന്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പുതുമുഖങ്ങള്‍ സി പി എമ്മില്‍ മത്സര രംഗത്തുണ്ടാവുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. രണ്ട് തവണ മത്സരിച്ചവര്‍ മാറി നില്‍ക്കുമെന്നും അത് പാര്‍ട്ടിയുടെ നയമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘തുടര്‍ച്ചയായി മത്സരിക്കുക എന്ന നിലപാട് സി പി എമ്മിലില്ല. കോണ്‍ഗ്രസുമായുളള അടിസ്ഥാനപരമായ വ്യത്യാസം അതാണ്. യു ഡി എഫില്‍ ഒരാള്‍ ജയിച്ചാല്‍ പിന്നെ രണ്ട് കാര്യങ്ങള്‍ നടക്കണം. ഒന്നുകില്‍ അയാള്‍ മരിക്കണം, അല്ലെങ്കില്‍ അയാള്‍ തോല്‍ക്കണം. അതുവരെ അയാളുടെ സ്വന്തം പ്രൈവറ്റ് പ്രോപ്പര്‍ട്ടി പോലാണ് ഒരു നിയോജക മണ്ഡലം. നിയോജക മണ്ഡലം സ്വകാര്യ സ്വത്തായി ഉപയോഗിക്കുന്നതല്ല സി പി എമ്മിന്റെ രീതി. രണ്ട് തവണ കഴിയുമ്ബോള്‍ സ്വാഭാവികമായും ആളുകള്‍ മാറും. എന്നാല്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തിന് അനുഭവ സമ്ബത്തും പ്രധാനമാണ്. അങ്ങനെ വരുമ്ബോള്‍ കുറച്ചാളുകള്‍ക്ക് ഇളവ് കൊടുക്കേണ്ടിവരും’- വിജയരാഘവന്‍ വ്യക്തമാക്കി.
മൃദുഹിന്ദുത്വ നിലപാടുകള്‍ സ്വീകരിക്കുന്ന കോണ്‍ഗ്രസ് മതമൗലികവാദ ശക്തികളോട് കൂട്ടുകൂടുകയാണെന്ന് കുറ്റപ്പെടുത്തിയ വിജയരാഘവന്‍ സീറ്റു ചര്‍ച്ചകളിലേക്ക് എല്‍ ഡി എഫ് നീങ്ങാന്‍ പോവുകയാണെന്നും പറഞ്ഞു.
രണ്ട് തവണ മത്സരിച്ച് ജയിച്ചവര്‍ മാറി നില്‍ക്കുക എന്നത് സി പി എമ്മിന്റെ പൊതുസമീപനമാണെങ്കിലും പാര്‍ലമെന്ററി അനുഭവ സമ്ബത്തുള്ളവരെ വീണ്ടും പരിഗണിക്കേണ്ടി വരുമെന്ന സൂചന നേരത്തേയും വിജയരാഘവന്‍ നല്‍കിയിരുന്നു. രണ്ടുതവണ മത്സരിച്ച് ജയിച്ചവരുടെ ലിസ്റ്റെടുക്കാനുളള നടപടികള്‍ പാര്‍ട്ടി നേരത്തേ നടത്തിയിരുന്നു. പാര്‍ട്ടി ഈ നയം കര്‍ശനമായി നടപ്പാക്കിയാല്‍ മന്ത്രിസഭയിലെ പ്രധാനികള്‍ ഉള്‍പ്പടെയുളള പലര്‍ക്കും മത്സരരംഗത്തുനിന്ന് മാറിനില്‍ക്കേണ്ടിവരും.ചില മണ്ഡലങ്ങളിലെങ്കിലും ഇത് പാര്‍ട്ടിയുടെ വിജയത്തെ ദോഷകരമായി ബാധിക്കുമെന്ന തിരിച്ചറിവും ഉണ്ട്. അതിനാല്‍ത്തന്നെ പ്രായാധിക്യവും രോഗവും അലട്ടുന്നവരെ മാത്രം മാറ്റി നിറുത്തി മന്ത്രിസഭയിലെ പ്രമുഖര്‍ ഉള്‍പ്പടെ ഇത്തവണയും മത്സരരംഗത്തുണ്ടാവുമെന്നാണ് ലഭിക്കുന്ന സൂചന.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്