×

ഇതാ.. ലോക് ഡൗണ്‍ കാലത്ത് തട്ടക്കുഴക്കാരന്‍ ദീപുവിന്റെ കരവിരുതുകള്‍

തൊടുപുഴ : ലോക് ഡൗണ്‍കാലത്ത് തന്റെ കരവിരുത് കാണിക്കിക്കുകയാണ് തട്ടക്കുഴ പുത്തന്‍പുരയില്‍ ദീപു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്റെ ഡ്രൈവറും എട്ട് വര്‍ഷത്തോളമായി സന്തത സഹചാരിയുമായ ദീപുവിന്റെ ലോക് ഡൗണ്‍ ദിനങ്ങള്‍ വ്്യത്യസ്ത നിറഞ്ഞതാണ്.

കാര്‍ഡ് ബോര്‍ഡ് ഉപയോഗിച്ച്  ജീപ്പ് കെ എസ്ആര്‍ടിസി ബസ്, ടോറസ് ലോറി, ഇരുനില വീട് എന്നിവയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

കാര്‍ഡ് ബോര്‍ഡും പെന്‍ കട്ടറും ഫെവിക്കോള്‍ പശയും ഉപയോഗിച്ചാണ് മോഡലുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. ആദ്യം മോഡലിന്റെ രൂപം കാര്‍ഡ് ബോര്‍ഡില്‍ വരച്ചെടുക്കും.

തുടര്‍ന്ന് പെന്‍ കട്ടര്‍ ഉപയോഗിച്ച് മുറിച്ചെടുത്ത് കൃത്യമായ അളവില്‍ യോജിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്.

വാഹനത്തില്‍ സീറ്റ്, ഗിയര്‍, സ്റ്റ്ിയറിംഗ് എല്ലാം തന്നെ ഉണ്ട്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റ് സിസ്റ്റവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് പാസായ ദീപുവിന്റെ വാഹനങ്ങള്‍ കാണാനായി സുഹൃത്തുക്കള്‍ ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

 

ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: 2 പേർ, Deepu Puthenpurayil എന്നിവർ ഉൾപ്പെടെ, ചിരിക്കുന്ന ആളുകൾ, ഔട്ട്ഡോർ, പ്രകൃതി എന്നിവ

പത്രങ്ങളിലും ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനലുകളിലും ദീപുവിന്റെ ലോക് ഡൗണ്‍ ദിനങ്ങള്‍ ഇപ്പോള്‍ വാര്‍ത്തയായിരിക്കുകയാണ്.

മാതൃകകള്‍ ഉണ്ടാക്കാന്‍ സഹായികളായി എത്തുന്നത് മാതാവും ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡ് മെമ്പറുമായ ബിന്ദു രവീന്ദ്രനും ഭാര്യ രശ്മി ദീപുമാണ് .

 

 

ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: 3 പേർ, Deepu Puthenpurayil എന്നിവർ ഉൾപ്പെടെ, ആളുകൾ നിൽക്കുന്നു, ഔട്ട്ഡോർ എന്നിവ

ഒരു മാതൃക യുണ്ടാക്കാന്‍ മൂന്ന് ദിവസം വരെ സമയമെടുക്കുമെന്നാണ് ദീപു പറയുന്നത്.

 

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top