×

പൊതുനിരത്തില്‍ അസഭ്യവര്‍ഷം ; പഞ്ചായത്ത് പ്രസിഡന്റിനെ സിപിഐ രാജിവെപ്പിച്ചു.

കോരുത്തോട്: മദ്യലഹരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ അധിക്ഷേപിച്ച ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെ സിപിഐ. നേതൃത്വം രാജിവെപ്പിച്ചു. കോരുത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് ടി കെ രാജുവാണ് രാജിവച്ചത്. വ്യാഴാഴ്ച പൊതുനിരത്തില്‍ വെച്ച്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ രാജു അസഭ്യം പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേത്തുടര്‍ന്ന് സിപിഐ. മണ്ഡലം, ലോക്കല്‍ കമ്മിറ്റികള്‍ അടിയന്തരയോഗം ചേര്‍ന്ന് രാജുവിനോട് രാജി ആവശ്യപ്പെടുകയായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനു ചേര്‍ന്നതല്ല വീഡിയോയിലൂടെ പുറത്തുവന്ന ദൃശ്യങ്ങളെന്നും, അത്‌ പാര്‍ട്ടിക്ക് മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നതായതിനാലാണ് രാജി ആവശ്യപ്പെട്ടതെന്നും സിപിഐ മണ്ഡലം സെക്രട്ടറി പറഞ്ഞു.പാര്‍ട്ടിനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് രാജി നല്‍കിയതെന്ന് ടി കെ രാജുവും വ്യക്തമാക്കി.

13 അംഗ സമിതിയില്‍ സിപിഎമ്മിന് നാലും സിപിഐ.ക്ക് മൂന്നും അംഗങ്ങളാണുള്ളത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റുകൂടിയായ കെ ബി രാജന്‍, ശശികല എന്നിവരാണ് സി പി ഐ യിലെ മറ്റംഗങ്ങള്‍. ഇവരില്‍ ആരെങ്കിലും അടുത്ത പ്രസിഡന്‍റ് ആയേക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top